എസ് എച്ച് വി എച്ച് എസ് കാരക്കാട്/അക്ഷരവൃക്ഷം/അപ്പുവിൻ്റെ കൊറോണ ചിന്തകൾ

അപ്പുവിൻ്റെ കൊറോണ ചിന്തകൾ

അപ്പുവിൻ്റെ കൊറോണ ചിന്തകൾ സ്കൂളിൽ പരീക്ഷ പകുതി കഴിഞ്ഞപ്പോളാണ് കൊറോണയുടെ വരവ് . ബാക്കി പരിക്ഷ ഇനി ഇല്ല എന്ന അറിയിപ്പ് കിട്ടി .സന്തോഷവും വിഷമവും തോന്നി .അനിയത്തിയോടൊപ്പം അവധിക്കാലം കൂടുതൽ കാലം കളിക്കാമല്ലോ എന്നോർത്തു വളരെ സന്തോഷിച്ചു , വീട്ടിൽ എത്തിയപ്പോളാണ് അച്ഛൻ പറഞ്ഞത് പഴയതുപോലെ പുറത്തൊന്നും ഇറങ്ങാൻ പറ്റില്ലെന്ന് . ഇനി എന്തു ചെയ്യും ? ഓർത്തപ്പോൾ സങ്കടമായി . ഇനി കുറച്ചുനാൾ വീട്ടിൽ തന്നെ ഇരിക്കണം .കൊറോണ നമ്മളെ എങ്ങനെയാണ് ബാധിക്കുന്നതെന്നും അതിൻ്റെ ദൂഷ്യഫലങ്ങൾ എന്തെല്ലാമെന്നും അച്ഛൻ പറഞ്ഞപ്പോൾ പുറത്തിറങ്ങാൻ പറ്റാത്തതിൻ്റെ സങ്കടംമാറി . കൂട്ടുകാരെയൊക്കെ വിളിച്ചപ്പോൾ അവർക്കും വെളിയിൽ ഇറങ്ങാൻ പറ്റാത്തതിൻ്റെ സങ്കടം. പാർക്കിലോ ബീച്ചിലോ തീയേറ്ററിലോ പോകാൻ പറ്റുന്നില്ല .അവരുടെ സങ്കടം കേട്ട് ഞാൻ അവരോടു പറഞ്ഞു , ഇതൊക്കെ പറയുന്നത് നമ്മളോട് ആർക്കും സ്നേഹമില്ലാത്തതുകൊണ്ടല്ല മറിച്ചു സ്നേഹം ഉള്ളതുകൊണ്ടാണ് .നമ്മുടെ രാജ്യം കൊറോണക്ക്എതിരായി പൊരുതുകയാണ് .നമ്മുക്കും വീട്ടിലിരുന്നുകൊണ്ടു ഇതിനു എതിരായി പൊരുതാം. അതിനാൽ നമുക്ക് ഈ അവധികാലം വീട്ടിനുള്ളിൽ ആഘോഷിക്കാം

ദിയ കെ ബി
8A എസ് എച് വി എച് എസ് കാരക്കാട്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ