എസ് കെ വി എൽ പി എസ് പരപ്പാറമുകൾ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി ശുചിത്വം

ആകാശം ,ഭൂമി ,വെള്ളം,ജീവജാലങ്ങൾ എന്നിവയെല്ലാം ചേർന്നതാണ് നമ്മുടെ പരിസ്ഥിതി .ഇത് സംരക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ് .പ്രകൃതിയെ ബാധിക്കുന്ന ഏറ്റവും അപകടകരമായ പ്രശ്നങ്ങളാണ് വായുമലിനീകരണം ,ജലമലിനീകരണം ,വനനശീകരണം എന്നിവ.വീടുകളിൽ നിന്നും ഫക്റ്ററികളിൽ നിന്നും പുറത്തേക്കൊഴുക്കുന്ന മാലിന്യങ്ങൾ ജലമലിനീകരണത്തിനു കാരണമാകുന്നു .വാഹനങ്ങളിൽ നിന്നും ഫക്റ്ററികളിൽ നിന്നും വരുന്ന വിഷവാതകങ്ങൾ വായുമലിനീകരണത്തിനും കാരണമാകുന്നു . ഇത് ശുദ്ധവായുവിന്റെ അളവ് കുറയ്ക്കുന്നു .വനനശീകരണം മഴ കുറയ്ക്കുകയും താപനില കൂട്ടുകയും ചെയ്യുന്നു .അതുകൊണ്ട് വായുമലിനീകരണം തടയുകയും ജലമലിനീകരണം ഒഴിവാക്കുകയും കൃഷിയിടങ്ങൾ സംരക്ഷിക്കുകയും വേണം .അതുകൊണ്ട് നാം ധാരാളം വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുകയും ബോധവൽക്കരണക്ലാസ്സുകൾ സംഘടിപ്പിക്കുകയും വേണം.പരിസരശുചിത്വം വ്യക്തിശുചിത്വത്തിനും ആരോഗ്യമുള്ള ഒരു സമൂഹം ഉണ്ടാകുന്നതിനും കാരണമാകുന്നു.

ദേവിൻ വി . എസ് .
3 B എസ് .കെ. വി. എൽ . പി. എസ് . പരപ്പാറമുകൾ .
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം