ഉള്ളടക്കത്തിലേക്ക് പോവുക

എസ് ജെ ടി ടി ഐ മാനന്തവാടി/അക്ഷരവൃക്ഷം/ആരോഗ്യ പരിപാലനം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യ പരിപാലനം


നമുക്കറിയാം, ഇക്കാലത്ത് ലോകമെമ്പാടും പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്ന ഒരുതരം പകർച്ചവ്യാധിയെ.ഈ പകർച്ചവ്യാധി ചൈനയിൽ നിന്നാണ് രൂപപ്പെട്ടത്. അത് കോവിഡ് - 19 എന്ന് അറിയപ്പെടുന്നു. ഇതൊരു സാധാരണ പകർച്ചവ്യാധിയല്ല. ഈ രോഗത്തിന് പ്രത്യേകമായ മരുന്നുകൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. അതിനാൽ ആരോഗ്യ പരിപാലനവും ശുചിത്വവും അത്യാവശ്യമായ ഘടകങ്ങളാണ്. രോഗം വന്നതിനുശേഷം ശ്രദ്ധിക്കുന്നതിനേക്കാൾ രോഗം വരുന്നതിന് മുൻപ് ചില മുൻകരുതലുകൾ എടുക്കുന്നതാണ്. അതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മാത്രമല്ല അത് പാലിക്കുകയും വേണം. ആരോഗ്യ പരിപാലനത്തിനായി ആദ്യം ശ്രദ്ധിക്കേണ്ട കാര്യം ഭക്ഷ്യപതാർത്ഥത്തിൽ നിന്നും കഴിക്കേണ്ടത് എന്ത്? ഒഴിവാക്കേണ്ടത് എന്ത്? എന്നാണ്. ശരീരത്തിന് പ്രതിരോധ ശേഷി ഉണ്ടെങ്കിലേ ഇത്തരം പകർച്ചവ്യാധികളെ തടഞ്ഞു നിർത്താൻ കഴിയുകയുള്ളൂ. ആദ്യമായി തന്നെ ശരീരത്തിൽ അത്യാവശ്യമായ ഒരു ഡൈറ്റിംഗ് ആണ്. ബാലൻസ്ഡ് ഡൈറ്റിംഗ്. അന്നജം, കൊഴുപ്പ്, പ്രോട്ടീൻ, എന്നിവ വലിയ തോതിൽ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായകമാണ്. പാൽ,പച്ചക്കറി, ധാന്യങ്ങൾ, പഴവർഗ്ഗങ്ങൾ, മുട്ട, മാംസം, മത്സ്യം,ബീൻസ്, തുടങ്ങിയവ ഒന്നും തന്നെ കഴിക്കാൻ പാടുള്ളതല്ല. പിന്നെ സൂര്യപ്രകാശത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ വിറ്റാമിൻ ഡി കിട്ടുന്നത്. പല ഡോക്ടർമാരും പറയുന്നത് രാവിലെ 10:00 യ്ക്കും പിന്നെ വൈകുന്നേരം 3:00 കഴിഞ്ഞതിനുശേഷവും ഉള്ള സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന 'Ultra Violet' രശ്മികൾ ചർമ്മത്തിൽ തട്ടുകയും വിറ്റാമിൻ ഡി സമന്വയം ആരംഭിക്കുന്നു. സൂര്യ പ്രകാശം, ഭക്ഷണത്തിൽ നിന്നും കിട്ടുന്ന വിറ്റാമിൻ ഡി ബാക്റ്റീരിയകളേയും വയറസ്സുകളേയും പ്രതിരോധിക്കാൻ സഹായകരമായി മാറുന്നു. മത്സ്യം,കരൾ,മുട്ട,പാൽ, സാൽമൺ,കൂൺ എന്നിവയിൽ വിറ്റാമ��

ഹിബ ഫാത്തിമ എം ബി
6 C എസ് ജെ ടി ടി ഐ മാന്തവാടി
മാന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


പ്രകൃതി


ഇളനീർതൊണ്ടുപോൽ എന്റെ പ്രിയഭൂമിയും
തെളിനീർ അലപോലെ പ്രിയമാ പ്രകൃതിയും
നന്മയാം പൂവിന്റെ മൊട്ടുകളാകവെ
കാടിനാലും മരങ്ങളാലും സമൃദ്ധം

പച്ചയണിഞ്ഞ ഹരിതപ്രദേശമായ്
എന്നും മനസ്സിൽ കുളിർമ പകർന്നിടാൻ
ഇളം കാറ്റനക്കുന്ന വലിയ വൃക്ഷങ്ങളും
ഉണരുമ്മുതൽ കേൾക്കും മധുരഗാനങ്ങൾ

മുത്തുചിപ്പിപോൽ ചിരിക്കുമുഷസ്സും
കുയിലിൻ സ്വരത്താൽ ഉയരുന്ന സന്ധ്യയും
പൊട്ടിച്ചിരിച്ചുകൊണ്ടെത്തുന്ന രാത്രിയും
വശ്യമനോഹര വാങ്മയചിത്രം

ചിത്ത് തണുപ്പിക്കുമാനന്ദ കാഴ്ചകൾ
സമ്മാനിച്ചീടും പ്രകൃതിയതമ്മയായ്
അമ്മതൻ പൂമുഖം എന്തുമനോഹരം
പുലരുമ്പോ കാണുന്ന മഞ്ഞുകൾപോലെ

ഇക്കണ്ടതാണു പഴയ ഭൂമിയെന്നാലും
ഇപ്പം മനുഷ്യൻ നശിപ്പിച്ചതത്രമേൽ

വെന്തുവെണ്ണീരായ് പൊലിഞ്ഞ പ്രകൃതിയും
വറ്റിവരണ്ടതാം കൊച്ചു പുഴകളും
നിലമ്പറ്റിച്ചതായ് കാണുന്ന കുന്നുകൾ
മണ്ണിനാൽ അന്ധ്യമടഞ്ഞ വയലുകൾ

പെട്ടെന്ന് മാഞ്ഞു ഹരിതകച്ചിപ്പികൾ
ഇത്രയ്ക്ക് ഭൂമിയെ വികൃതമാക്കീയതിൽ
ആർക്കാണ് പങ്ക് ? തികച്ചും മനുഷ്യന്
എന്താണ് പങ്കത് ഭൂമി പറഞ്ഞിടും
 
മത്സരബുദ്ധി വെടിയാം നമുക്കിനി
ചിന്തിച്ചു കൊണ്ട് അറുക്കാമനീതികൾ
ഒന്നിച്ചു നില്ക്കാം ചെറുക്കാം വിപത്തുകൾ
ഒന്നിച്ചുനിന്നാലകറ്റാം ദുരന്തങ്ങൾ...........

 

ഹിബ ഫാത്തിമ എം ബി
6 C എസ് ജെ ടി ടി ഐ മാന്തവാടി
മാന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത