പാലക്കൂൽ യു.പി.എസ്/അക്ഷരവൃക്ഷം/നവോത്ഥാനത്തിന്റെ നാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
നവോത്ഥാനത്തിന്റെ നാളുകൾ

ജീവനുള്ള ഒരു ഹരിതഗൃഹമായ ഭൂമി അസാധാരണമായ ജൈവ വൈവിധ്യവും ജനജീവിത വൈവിധ്യവും കൊണ്ട് നിറഞ്ഞ താണ് .സാമൂഹികവും സാംസ്കാരിക മായും ഏത് പ്രവർത്തനം ചെയ്യുമ്പോ ഴും പ്രകൃതി സംരക്ഷണ വാഹകരാ കുക എന്നത് നമ്മുടെ കർത്തവ്യമാണ് ഇന്നത്തെ പൗരന്മാരാണ് നാളെയുടെ വാഗ്ദാനവും വിഭവസമ്പത്തും .ശുചിത്വം , പരിസ്ഥിതി ,രോഗപ്രതിരോധം എന്നിവയി ലൂടെ ഭൂമിയുടെ കാവൽക്കാരായി നമുക്ക് മാറാം .സമഗ്രവും സമയബന്ധിതവുമായ പരിസ് ഥിതി പ്രവർത്തനങ്ങൾ നാം ചെയ്യേ ണ്ടതുണ്ട് .പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കുക ,സമാധാനപരമായ ജീവിതം നയിക്കുക .അന്നവും അഭയവും ഔഷധ വും അതിജീവനതിനാവശ്യമായതെ ല്ലാം ഭൂമി നൽകുന്നു .ഓരോ ജീവനെ യും നാം കടപ്പാടോടെ കാത്തുകൊ ള്ളേണ്ടതാണ് . പ്രകൃതിയെയും ജൈവവൈവിധ്യത്തെയും സംരക്ഷിക്കാൻ ചെറുചുവടുകളെ നാം വെച്ചിട്ടുള്ളു .ഇനിയും നമുക്ക് ചെയ്യാൻ പറ്റുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ട് .അതിൽ പ്രാധന്യമർഹിക്കുന്ന ഒന്നാണ് ശുചിത്വം . ദുരിതപൂർണമായ ജീവിതത്തിൽ നിന്ന് ശുചിത്വ പൂർണമായ ഒരു ജീവിതം കെട്ടി പ്പടുക്കാൻ സന്നദ്ധരാകേണ്ടതാണ് . ചിന്താശേഷിയുള്ള തലമുറയെ വാർത്തെ ടുക്കുന്നതിനൊപ്പം ശുചിത്വബോധമു ള്ളവരാകാൻ കൂടി നാം ശ്രമിക്കേണ്ട തുണ്ട് .ഇന്ന് നാം പല പല രോഗങ്ങൾ ക്കും അടിമപ്പെടുന്നതിൽ ഇതൊരു പ്രധാന കാരണമാണ് . ലോകത്തിൽ ഇന്ന് മൂർച്ചയേറിയ വാളായി മാറിയ കൊറോണ വൈറസിനെ പോലും ശുചിത്വം കൊണ്ട് നമുക്ക് കീഴ് പെടുത്താം .കേൾക്കാൻ ആഗ്രഹി ക്കാത്ത വർത്തകളിലേക്കാണ് ഓരോ ദിവസവും ലോകം ഞെട്ടി ഉണരുന്നത് . മനുഷ്യരിൽ രോഗം പടർന്ന് പിടിക്കാതിരി ക്കാൻ രോഗപ്രതിരോധശേഷി ഒരു പ്രധാന ഘടകമാണ് .ദൈനം ദിന ഭക്ഷണ ത്തിൽ പോഷകഘടകങ്ങളും ജലാം ശവും ഉൾപെടുത്തുന്നത് ഒരു പരിധി വരെ രോഗപ്രതിരോധശേഷി കൂട്ടും .ഈ കാലഘട്ടത്തിൽ നാം ഓരോരുത്തരും രോഗം പിടിപെടാതിരിക്കാൻ ജാഗരൂകരാ യിരിക്കേണ്ടതാണ് .ലോകമെമ്പാടും പടർന്ന് പിടിച്ചിരിക്കുന്ന കൊറോണ എന്ന രോഗത്തിൽ നിന്ന് രക്ഷ നേടാനായി പൊതു ജനങ്ങൾ ആയ നമ്മൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട് .സർക്കാരിന്റെ നിർദേ ശങ്ങൾ അനുസരിച്ചു കരുതലോടെ നവോത്ഥാനത്തിന്റെ നാളുകളെ കാത്തിരിക്കാം ....

അനുനന്ദ .എം
{{{ക്ലാസ്സ്}}} പാലക്കൂൽ യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം