ഉപയോക്താവ്:Jmhssasthamcotta
| സ്ഥലപ്പേര്= ശാസ്താംകോട്ട
| വിദ്യാഭ്യാസ ജില് = കൊട്ടാരക്കര
| റവന്യൂ ജില്ല= കൊല്ലം
| സ്കൂള്‍ കോഡ്= 39003
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1924
| സ്കൂള്‍ വിലാസം= ജെ.എം. ഹൈസ്കൂള്‍ ശാസ്താംകോട്ട ,പോരുവഴി പി.ഒ
കൊല്ലം
| പിന് കോഡ്= 690520
| സ്കൂള്‍ ഫോണ്‍= 04762831785
| സ്കൂള്‍ ഇമെയില്‍= jmhssasthamcotta@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
| ഉപ ജില്ല=ശാസ്താംകോട്ട
| ഭരണം വിഭാഗം=മാനേജ്മെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| | മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം= 724
| പെൺകുട്ടികളുടെ എണ്ണം= 677
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1391
| അദ്ധ്യാപകരുടെ എണ്ണം= 53
| പ്രധാന അദ്ധ്യാപകന്= സാറാമ്മ വര്‍ഗ്ഗീസ് | പി.ടി.ഏ. പ്രസിഡണ്ട്= കെ.രാഘവന് | സ്കൂള്‍ ചിത്രം= 18019 1.jpg | }}
കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലൂക്കില്‍ ഭരണിക്കാവ് - താമരക്കുളം റോഡില്‍ ഭരണിക്കാവില്‍ നിന്ന് ഏകദേശം അരകിലോമീറ്ററിനുള്ളിലാണ് ശാസ്താംകോട്ട ജെ.എം.എച്ച്.എസ് സ്ഥിതി ചെയ്യുന്നത്. പ്രകൃതിരമണീയമായ ഗ്രാമാന്തരീക്ഷവും നാനാദേശങ്ങളില്‍നിന്ന് വന്നെത്താനുള്ള സൗകര്യവും മികച്ച മാനേജ്മെന്റും ഈ സ്കൂളിന്റെ പ്രത്യേകതയാണ്.
ചരിത്രം
കൊല്ലം ജില്ലയുടെ ജീവ സ്രോതസ്സായ ശാസ്താംകോട്ട തടാക തീരത്ത് ഇന്നും തലയെടുപ്പോടെ ശോഭിക്കുന്ന ഈ കലാലയം സാമൂഹ്യവികസനത്തിന് വിപ്ലവനക്ഷത്രമായ ശ്രീമാന്‍ ഉമ്മന്‍സാറിനാല്‍ 1924 ല്‍ സ്ഥാപിതമായി. അദ്ദേഹത്തിന്റെ പിതാവായ ശ്രീ. കെ.എന്‍.ജോണിന്റെ സ്മരണാര്‍ത്ഥം ജോണ്‍മെമ്മോറിയല്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ എന്നറിയപ്പെട്ടു. ആ കാലഘട്ടത്തില്‍ ഏകദേശം 30കിലോമീറ്റര്‍ ചുറ്റളവില്‍ അറിവിന്റെ വെളിച്ചം പകര്‍ന്നുകൊണ്ട് ശോഭിക്കുന്ന ഏകവിദ്യാലയമായിരുന്നു ഇത്. സ്ഥാപിതമായ കാലഘട്ടത്തില്‍ ഇതൊരു പ്രിപ്പാറട്ടറി സ്കൂള്‍ ആയിട്ടാണ് രൂപം കൊണ്ടത്. പിന്നീട് ജോണ്‍ മെമ്മോറിയല്‍ മിഡില്‍ സ്കൂള്‍ എന്നറിയപ്പെട്ടു. 1939 ല്‍ ഈ സ്കൂളിനോടനുബന്ധിച്ച് റ്റി.റ്റി.സി സ്ഥാപിതമായി. തുടര്‍ന്ന് 1949 ല്‍ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ശ്രീ. കെ. ജെ. ഉമ്മന്‍, ബി.എ.എല്‍.റ്റി ആദ്യത്തെ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ചു. ഇന്ന് ജീവിച്ചിരിക്കുന്ന അപൂര്‍വ്വം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഈ സ്കൂളിന്റെ ഭൂതകാല മഹത്വം അയവിറക്കുന്പോള്‍ ആ മഹാന്റെ വ്യക്തിത്വത്തിനു മുന്നില്‍ പ്രണമിച്ചുപോകുക സ്വഭാവികം മാത്രം. കലാ കായിക രംഗത്തും അക്കാദമിക് രംഗത്തും സമശീര്‍ഷതയോടെ നിലകൊള്ളുന്ന ഈ സ്ഥാപനം പൂര്‍വ്വപുണ്യം കൊണ്ടെന്നപൊലെ ഇന്നും അതിന്റെ പ്രൗഡി കാത്തു സൂക്ഷിച്ച് മുന്നേറുന്നു. പഴമയുടെ തനിമ നിലനിര്‍ത്തിക്കൊണ്ട് ആദ്യകാല കെട്ടിടങ്ങള്‍ കാലത്തിന്റെ കടന്നാക്രമണത്തില്‍നിന്ന് ഭൂതകാലസ്മരണകളും പേറി ഇന്നും നിലകൊള്ളുന്നു. സ്കൂളിന്റെ ചരിത്രത്തോടൊപ്പം വളര്‍ന്ന, നിറയെ പൂക്കുന്ന വാകമരങ്ങള്‍ ഈ സരസ്വതിക്ഷേത്രത്തിന് കൂടുതല്‍ ശോഭ പകരുന്നു.
ഭൗതികസൗകര്യങ്ങള്
പുരാതനവും പ്രശസ്തവുമായ ഈ വിദ്യാലയം മൂന്ന് ഏക്കറിലധികം ഭൂമിയില്‍ വ്യാപിച്ചു കിടക്കുന്നു. എട്ട് കെട്ടിടങ്ങളിലായി അന്‍പത് ക്ലാസ്മുറികളുണ്ട്. അതിവിശാലമായ കളിസ്ഥലം ഈ സ്കൂളിലുണ്ട്. സ്കൂള്‍ കെട്ടിടത്തോടനുബന്ധിച്ച് രണ്ടായിരത്തില്പരം പേര്‍ക്ക് ഇരുന്ന് പരിപാടികള്‍ കാണാന്‍ ഉതകുന്ന ആഡിറ്റോറിയവും പണി കഴിപ്പിച്ചിട്ടുണ്ട്. മികച്ച കംപ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, വീഡിയോ ലൈബ്രറി, ആയിരത്തില്‍പ്പരം പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശാലമായ ലൈബ്രറി എന്നിവ ഈ സ്കൂളിലുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- റെഡ്ക്രോസ്സ്
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ. ജെ. ഉമ്മന്‍ എലിസബത്ത് ഉമ്മന്‍ ലീലമ്മ ഉമ്മന്‍ ആര്. ഗോപാലപിള്ള കെ.സി എബ്രഹം പി.ഡി. ജോണി ജി. രവീന്ദ്രനാഥന്‍ പിള്ള ലൂസി. കെ. ഇടിക്കുള സി.കെ. എലിസബത്ത് പ്രസന്നകുമാരി രാജലക്ഷ്മിയമ്മ
പടിയിറങ്ങിയ പ്രഗല്ഭര്
ഡി. വിനയചന്ദ്രന് - കവി പി. ബാലചന്ദ്രന് - നടന് സംവിധാകന് അഡ്വ. സോമപ്രസാദ് - ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇഞ്ചക്കാട് രാമചന്ദ്രന്‍പിള്ള - കഥകളി നടന് (മാര്‍ഗി) ശൂരനാട് രവി - ബാലസാഹിത്യകാന്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|