ഗവ.യു.പി.എസ് വിളപ്പിൽശാല/അക്ഷരവൃക്ഷം/കൊറോണ നഷ്ടപ്പെടുത്തിയ വേനൽക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
22:38, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ നഷ്ടപ്പെടുത്തിയ വേനൽക്കാലം

വർഷങ്ങൾക്കു ശേഷം അച്ഛൻ ഗൾഫിൽ നിന്നും വരുന്നുവെന്നറിഞ്ഞ് ഞാനും അമ്മയും ചേച്ചിയും വളരെയധികം സന്തോഷത്തിലായിരുന്നു.മാർച്ച് അവസാനം വരും എന്നാണ് വിവരം ലഭിച്ചത്. അച്ഛൻ വന്നു കഴിഞ്ഞാൽ വീട് ഒരു ഉത്സവപ്പറമ്പാണ്.കുടുംബക്കാരെല്ലാരും വീട്ടിലെത്തും.പിന്നെ കളിയും ചിരിയും തമാശയുമൊക്കെയായി സമയം പോകുന്നതറിയില്ല. ഇതിനെക്കാളുപരി അച്ഛൻ കൊണ്ടുവരുന്ന സമ്മാനങ്ങളെക്കുറിച്ചാണ് ചിന്ത.ഒരു മലയോളമുള്ള ലിസ്റ്റ് അച്ഛന് കൊടുത്തിട്ടുണ്ട്.ഇതിലെന്തൊക്കെയാവും അച്ഛൻ കൊണ്ടുവരിക? ഈ സന്തോഷത്തിനിടയിലാണ് ആ വാർത്ത നാടെങ്ങും പരന്നത്. ആയിരക്കണക്കിനാളുകൾ " കൊറോണയെന്ന മാരക രോഗംമൂലം മരിക്കുന്നു.

മറ്റു രോഗങ്ങൾ പോലെയല്ല ഇത്. അടുത്തിരിക്കുന്ന ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ഇത് പകരുന്നു. തീ ആളിപ്പടരുന്നതുപോലെ. രോഗം നിയന്ത്രിക്കാനായി സർക്കാർ നിയമങ്ങൾ കൊണ്ടുവന്നു.സ്കൂളുകൾ അടച്ചു, പരീക്ഷകൾ മാറ്റിവച്ചു.അതിനെ തുടർന്ന് ഒരു ഞായറാഴ്ച ജനതാകർഫ്യൂ .ആരും പുറത്തിറങ്ങാൻ പാടില്ലെന്നും വൈകുന്നേരം 5 മണിക്ക് ജീവൻ പണയം വച്ച് കോവിഡ് രോഗികൾക്കൊപ്പം കഴിയുന്ന ആരോഗ്യ പ്രവർത്തകർക്ക് ആദരം അർപ്പിക്കണം .ഞങ്ങൾ വിചാരിച്ചു അത് ഒരു ദിവസം ആയിരിക്കുമെന്ന് പക്ഷെ പെട്ടെന്നാണ് 21 ദിവസത്തെ ലോക് ഡൗൺ വന്നത്.വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർ 14 ദിവസം ക്വാറൻ്റീനിൽ കഴിയണം. അച്ഛനെങ്ങനെ നാട്ടിൽ വരും? ഞങ്ങളെല്ലാവരും വലിയ വിഷമത്തിലായി.

ഇനിയിപ്പോൾ അടുത്ത വർഷം നാട്ടിൽ വരാം, ആർക്കും ബുദ്ധിമുട്ടാവരുതല്ലോ? അച്ഛൻ ഞങ്ങളെ ആശ്വസിപ്പിച്ചു. എനിക്കിവിടെ സുഖമാണ്. ആരും വിഷമിക്കരുത് ."നമുക്കൊന്നിച്ചല്ല ഒറ്റയ്ക്ക് കോവിഡിനെതിരെ പോരാടാം" അങ്ങനെ ഞങ്ങൾ കോവിഡില്ലാത്ത ഒരു നല്ല നാളേയ്ക്കായി സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു.

"ഭയമല്ല ജാഗ്രതയാണ് വേണ്ടത്. "



ഷഹാന.S .S
6 ജി.യു.പി.എസ് വിളപ്പിൽശാല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ