എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/ ബൂമറാങ്

10:36, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബൂമറാങ്

പണ്ട് മനുഷ്യൻ പ്രകൃതിയെ സ്നേഹിച്ചിരുന്നു.അതുപോലെ പ്രകൃതിയും നമ്മളെ സ്നേഹിച്ചു. എന്നാൽ മനുഷ്യർ ഇപ്പോൾ പ്രകൃതിയെ നശിപ്പിക്കുന്നു . അതിനു പകരമായി പ്രകൃതി ബൂമറാങ് പോലെ മനുഷ്യരെയും നശിപ്പിക്കുന്നു.അത് പല പ്രകൃതിക്ഷോഭങ്ങളായി നമ്മുടെ മുന്നിൽ അവതരിക്കുന്നു. അതുകൊണ്ട് നമ്മൾ പ്രകൃതിയെ സ്നേഹിക്കണം. പ്രകൃതിയോട് ക്ഷമ ചോദിച്ച് പ്രകൃതിയെ സ്നേഹിച്ച് പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുക. ഒരു പ്രളയം വന്നപ്പോൾ എല്ലാവരും ജാതിമതവർണ്ണവർഗലിംഗപ്രായഭേദമന്യേ മറ്റുള്ളവരെ സഹായിച്ച് മാതൃകയായി. അതുപോലെ സർക്കാർ നമുക്ക് നൽകുന്ന നിർദേശങ്ങൾ പാലിച്ച് ഈ വൈറസിനെ അതിജീവിക്കാം. പോലീസുകാർ പറയുന്ന നിർദ്ദേശങ്ങൾ പാലിച്ചു വീട്ടിൽ ഇരിക്കാം. നമ്മുടെ വീടിന്റെ അടുത്ത് പച്ചക്കറികൾ നട്ട് അത് വിളവെടുത്ത് നമുക്ക് വിഷമില്ലാത്ത പച്ചക്കറികൾ കഴിക്കാം. സമയം ചിലവഴിക്കാൻ അത് നല്ല ഒരു മാർഗവുമാണ്. പുസ്തകങ്ങൾ വായിച്ചും വീട്ടുജോലികളിൽ ഏർപ്പെട്ടും നമുക്ക് അതിജീവിക്കാം. നാളെ ഒന്നിക്കാനായി ഇന്ന് അകലം പാലിക്കാം

ഡാനിയേല പി തോമസ്
6 A എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം