ഗവ.എൽ.പി.എസ് നെടുമൺകാവ് ഈസ്റ്റ്/അക്ഷരവൃക്ഷം/മടിത്തട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
07:58, 20 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38731 (സംവാദം | സംഭാവനകൾ) (38731 എന്ന ഉപയോക്താവ് ഗവ.എൽ.പി.എസ് നെടുമൺകാവ്/അക്ഷരവൃക്ഷം/മടിത്തട്ട് എന്ന താൾ ഗവ.എൽ.പി.എസ് നെടുമൺകാവ് ഈസ്റ്റ്/അക്ഷരവൃക്ഷം/മടിത്തട്ട് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മടിത്തട്ട്

ഇനിയുമേറെ പോകാനുണ്ട്
കുന്നിടിച്ചും മലയിടിച്ചും ഏറെ ദൂരം പോകണം
വയല്നികത്തിയും പാറപൊട്ടിച്ചും കാടുകയറണം
തീയിട്ടും വെട്ടിപ്പിടിച്ചും വേഗം പോകണം
പാതയിൽ തിരക്കി നിൽപ്പുണ്ടാവും അവർ
പേമാരി നമ്മെ പരിചയപ്പെടാൻ
പ്രളയം ഒരു ഹസ്തദാനത്തിനായ്
വിഷവായു ,നമ്മെ സ്വാഗതം ചെയ്യും
പോകുമ്പോൾ എങ്ങനെ പിറകോട്ട് നോക്കും
നോക്കിയാലോ ..
കാടില്ല,മേടില്ല ,കാവില്ല ,കുളമില്ല
അമ്മയുടെ മടിത്തട്ട് ശൂന്യമാണ്
പകച്ചുനിൽക്കുന്ന നമുക്കപ്പോൾ ഉത്തരം തരുന്നത് മരുഭൂമിയാണ്

അഭിരാം എ
4 A ഗവ. എൽ .പി .എസ് നെടുമൺകാവ് ഈസ്റ്റ്
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 11/ 2020 >> രചനാവിഭാഗം - കവിത