ഗവ. യൂ.പി.എസ്. പുതിച്ചൽ/അക്ഷരവൃക്ഷം/തിരിച്ചുവരവ്
തിരിച്ചുവരവ്
എന്റെ നാട് എത്ര സുന്ദരമാണ്. പുഴകളും, തോടുകളും, പച്ചപ്പും നിറഞ്ഞതാണ്. ഈ അവധിക്കാലം നാട്ടിൽ ആഘോഷിക്കാൻ ഇരിക്കയാ ണ് പെട്ടന്ന് മഹാവ്യാധിയായി കൊറൊണ വ്യാപിച്ചത്. മിയക്ക് അച്ഛനെയും അമ്മയെയും കാണണമെന്നുണ്ട്. പക്ഷെ ഈ ഒറ്റ മുറിക്കുള്ളിൽ ആരെയും കാണാൻ സാധിക്കില്ല. ആഹാരം കൊണ്ടു വരുന്ന നേഴ്സും ഇടയ്ക്കു സുഖവിവരം അന്നേ ഷിക്കാൻ വരുന്ന ഡോക്ടറും അല്ലാതെ പുറത്തുള്ള ആരുമായും ഒരു ബന്ധവും ഇല്ല . ഒരു നിമിഷം ഞാൻ ചിന്തിച്ചു. എനിക്കിനി ഒരു തിരിച്ചു വരവ് ഉണ്ടാകുമോ പഴയതുപോലെ അച്ഛന്റെയും അമ്മയുടെയും കൂടെ സന്തോഷത്തോടെവീട്ടിൽ കഴിയാൻ സാധിക്കുമോ. ഞാൻ എന്റെ സങ്കടം കൂടെയുണ്ടായിരുന്ന ഒരു ഡോക്ടറോട് തുറന്നുപറഞ്ഞു. എന്റെ ദുഃഖത്തിനു ഒരു സാന്ത്വനമായി ഡോക്ടർ പറഞ്ഞു ആത്മവിശ്വാസത്തോടെ വേണം നാം ഈ രോഗത്തെ നെരിടാൻ. എന്തോ അവരുടെ പരിശ്രമവും വീട്ടുകാരുടെ പ്രാർത്ഥനയും എന്റെ ആത്മവിശ്വാസവും ആ രോഗത്തെ അതിജീവിച്ചു ഞാൻ ജീവിതത്തിൽ തിരിച്ചു വന്നു. ഒരിക്കൽ കൂടി ഈ തിരിച്ചു വരവ് തന്നതിന് ദൈവത്തോടുംആത്മവിശ്വാസം നൽകിയ ഡോക്ടറോടും നന്ദി പറയുന്നു 🙏🙏 നാം ഏതു കാര്യവും പേടിയില്ലാതെ ആത്മവിശ്വാസത്തോടെ നേരിടണം
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം