പട്ടാനൂർ യു പി എസ്‍‍/അക്ഷരവൃക്ഷം/ ഭീതിയുടെ ദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഭീതിയുടെ ദിനങ്ങൾ

കവിത
              ഭീതിയുടെ ദിനങ്ങൾ
പേമാരിയങ്ങു പെയ്തിടുന്നു,
പിന്നെ പ്രളയമായി ഒഴികിടുന്നു.
 പ്രളയത്തെ വെല്ലുന്ന വില്ലനായി,
ഈ മഹാമാരി ഇന്ന് പാരിനെ
കീഴടക്കീടുന്നു.
ഘോരമാം യുദ്ധത്തെ
തളയ്ക്കുമാറുതകുന്ന
ആ യുദ്ധ സന്നാഹമാം വൻ രാജ്യങ്ങൾ
പോലുമീ
മഹാമാരിയെ ഭയന്നിടുന്നു.
എങ്കിലുമീ ദൈവത്തിൻ
സ്വന്തം നാട്
കൈമെയ് മറന്ന്
ജാതിമത രാഷ്ട്രീയ ഭേദമന്യേ
 കൊലവിളി നടത്തുന്ന മഹാമാരിയെ
തുരത്തീടുന്നു..