വിജയോദയം യു പി എസ്സ് ചെമ്പ്/അക്ഷരവൃക്ഷം/കവിത/ആരോഗ്യ പരിപാലനം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യ പരിപാലനം


മടികൂടാതെ കൈ കഴുകാം
മടി കൂടാതെ കുളിച്ചീടാം
കണ്ണും മുഖവും കയ്യും കാലും
പുറത്തിറങ്ങിയാൽ കഴുകേണം
സോപ്പുപയോഗിച്ച് കഴുകീടാം
വൃത്തിയായി കഴുകീടേണം
ബാക്ടീരിയേയും വൈറസിനേയും
തുരത്തിയോടിച്ചീടല്ലോ
പുറത്തു പോയാൽ കഴുകേണം
കൈകൾ രണ്ടും കഴുകേണം
സോപ്പുപയോഗിച്ച് 20 സെക്കൻ്റ്
പതപ്പിച്ച് പതപ്പിച്ച് കഴുകേണം
ജനങ്ങളോട് പറയേണം ശുചിത്വം
പാലിക്കാൻ പറയേണം
വ്യാജവാർത്തകൾ കേൾക്കരുത്
പ്രചരിപ്പിക്കുകയും ചെയ്യരുത്
ആരോഗ്യ വകുപ്പ് നിർദ്ദേശങ്ങൾ
ഒന്നായി നന്നായി പാലിക്കാം