ജി യു പി എസ് ആയിപ്പുഴ/അക്ഷരവൃക്ഷം/അമ്മയുടെ സ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
12:16, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മയുടെ സ്നേഹം

ആകാശം കറുത്തു തുടങ്ങി. എല്ലായിടത്തും ഇരുട്ട് പരന്നു. പക്ഷികൾ കൂട്ടിലേക്ക് പോകാൻ പരക്കം പാഞ്ഞു. എല്ലാവരും വീട്ടിലേക്ക് കയറി. ഈ കാഴ്ച്ചകളെല്ലാം കണ്ട് ഒരു കൊച്ചു കുട്ടി വീട്ടിൻ മുറ്റത്ത് നിൽപ്പുണ്ടായിരുന്നു . അവനും വീട്ടിലേക്ക് കയറി . വാതിൽ അടച്ചു. അവൻ ഓടിച്ചെന്ന് അമ്മയോട് ചോദിച്ചു ? ആകാശം കറുത്തു വരാൻ തുടങ്ങി . പിന്നെ എല്ലായിടത്തും ഇരുട്ട് പരന്നു. ആളുകളും പക്ഷികളും വീട്ടിലേക്ക് കയറിയും തുടങ്ങി . അമ്മേ ഇതിനു കാരണമെന്താ? മോനെ ഇത് മഴ വരുന്നതിന്റെ ലക്ഷണമാണ്.അമ്മ പറഞ്ഞു. അവൻ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി. അവൻ അമ്മേ..... അമ്മേ എന്ന് വിളിച്ചു. അമ്മ ഓടി വന്നു. എന്താ മോനെ ?അമ്മേ നോക്കൂ, മഴ. അമ്മേ ഞാൻ മുറ്റത്തേക്ക് ഇറങ്ങട്ടെ. വേണ്ട മോനെ . അമ്മ പറഞ്ഞു. അത് എന്താ അമ്മേ?അവൻ ചോദിച്ചു. മഴകൊണ്ടാൽ പനി വരും അമ്മ മോന് കടലാസുകൊണ്ട് തോന്നി ഉണ്ടാക്കാൻ പഠിപ്പിച്ചു തരാം. മഴ വെള്ളത്തിൽ തോണിഒഴുക്കുന്നത് കണ്ട് നിന്നോ. അമ്മ പറഞ്ഞു.അമ്മ അവന് തോണി ഉണ്ടാക്കാൻ പഠിപ്പിച്ചു. അവൻ തോണി മഴ വെള്ളത്തിൽ ഒഴുക്കി കളിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അവനു ആ കളി മടത്തു. അവൻ അമ്മയെ കാണാതെ പതുക്കെ മുറ്റത്തേക്ക് ഇറങ്ങി. മഴ വെള്ളത്തിൽ കളിക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞ് അമ്മ വന്നു നോക്കിയപ്പോൾ അവൻ മഴ വെള്ളത്തിൽ കളിച്ചും ചിരിച്ചും നിൽക്കുന്നു. അമ്മ സങ്കടപ്പെട്ടു. ഒരു ദിവസം കഴിഞ്ഞപ്പോൾ അവന് പനി വന്നു. അപ്പോൾ അമ്മ പറഞ്ഞു. മോനെ... നീ അമ്മ പറഞ്ഞത് അനുസരിച്ചില്ല അല്ലേ . അമ്മേ ഈ സുന്ദരമായ മഴ കണ്ട് നിൽക്കാൻ എന്റെ മനസ്സ് അനുവദിച്ചില്ല. അതാണ്. . അമ്മയുടെ വാക്കിന്റെ വില അപ്പോൾ അവന് മനസ്സിലായി.

റസ് ല ഫരർസ സി പി
7 ബി ഗവ യു പി സ്കൂൾ ആയിപ്പുഴ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ