പാലയാട് ബേസിക് യു പി എസ്/അക്ഷരവൃക്ഷം/വലുപ്പത്തിലല്ല കാര്യം
വലുപ്പത്തിലല്ല കാര്യം
മരക്കൊമ്പിൽ ചാടിക്കളിക്കുന്ന അണ്ണാൻകുഞ്ഞുങ്ങൾ പെട്ടെന്ന് നിന്നു. ഒരു വലിയ ശബ്ദം കേൾക്കുന്നുണ്ടല്ലോ? അതാ ഒരു വലിയ ആന നടന്നു വരുന്നു. അത് കണ്ട് മറ്റു മൃഗങ്ങളെല്ലാം മാറി നിൽക്കുന്നു. ഈ ആനയെ പോലെ വലുതായാൽ മതിയായിരുന്നു. എല്ലാരും നമ്മളെ കണ്ടാൽ പേടിക്കും. അപ്പോൾ അണ്ണാൻ കുഞ്ഞിന്റെ അമ്മ വന്നു. എന്നിട്ട് പറഞ്ഞു. മക്കളെ വലുപ്പത്തിലൊന്നും കാര്യമില്ല. ആനയെ തോൽപ്പിക്കാൻ ഒരു ചെറിയ ഉറുമ്പ് മതി. നമുക്കും ദൈവം നല്ല നല്ല കഴിവ് തന്നിട്ടുണ്ട്. വലിയ മരത്തിന്റെ കൊമ്പിൽ കൂടി വളരെ വേഗത്തിൽ ചാടി രക്ഷപെടാൻ നമുക്ക് കഴിയും. നമ്മൾ ഓരോരുത്തരും നമ്മുടെ കഴിവുകൾ മനസിലാക്കണം. അപ്പോഴേ നമുക്ക് ജയിക്കാനാവൂ.....
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |