ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/തിരിഞ്ഞുനോട്ടം
തിരിഞ്ഞുനോട്ടം
എന്തേ വിറക്കുന്നു? പിന്തിരിഞ്ഞോടുന്നു? യുദ്ധതന്ത്രത്തിൽ നിനക്ക് പിഴക്കുന്നോ ? തേരും, കുതിരയും, കാലാൾപ്പടകളും, പരുന്തിനും മേലേ പറക്കും വിമാനവും!
സ്വർണ്ണനാണ്യങ്ങൾ വാരിയെറിഞ്ഞു നീ നേടിയ, വർണ്ണം വിതറും സുവർണ്ണ കിരീടവും. ഒക്കെയും വാരിയെറിഞ്ഞു നീയെങ്ങോട്ട്- ഒറ്റക്കിതോടുന്നതിന്നെൻറെ സോദരാ?
എങ്ങോട്ട് പോയിടാൻ അഭയത്തുരുതുകൾ- എല്ലാമിടിച്ചു നിരത്തിയില്ലേ ? ഓടുന്ന പാതയിലെല്ലാമേ നീ തന്നെ- കാരമുള്ളിട്ട് കനപ്പിച്ചതല്ലേ?
കാളകൂടത്തിൻ വിഷംവിതച്ചന്നു നീ, നാടും, നഗരവും വെട്ടിപ്പിടിച്ചനാൾ, ആരോരുമില്ലാതെ കാട്ടിൽകിടന്നൊരു, പാരിജാതത്തിൻ പുഴു തിന്നകൊമ്പു ഞാൻ.
എങ്കിലുമെൻറെ തളിരിലത്തണ്ടിനാൽ, നിൻറെ വിയർപ്പിന്ന് തെല്ലൊന്ന് മാറ്റിടാം. പങ്കിലമാകുന്ന ഹരിത പത്രങ്ങളാൽ, നിൻറെ വിശപ്പിനെ മെല്ലെയകറ്റിടാം.
തെറ്റ് തിരുത്തി തിരിച്ചു വന്നീടുക, പെറ്റമ്മയെപ്പോൽ പ്രകൃതിയെ കാണുക, കണ്ണുനീർ കൊണ്ട് കടങ്ങൾ നീ വീട്ടുക, മണ്ണിനെ പ്രാണെശ്വരിയാക്കി മാറ്റുക.
സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കടുത്തുരുത്തി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കടുത്തുരുത്തി ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കടുത്തുരുത്തി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കടുത്തുരുത്തി ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത