ഗവ എച്ച് എസ് എസ് ചാല/അക്ഷരവൃക്ഷം/ശുചിത്വമെന്ന ആയുധം

ശുചിത്വമെന്ന ആയുധം

അറിഞ്ഞിരുന്നു നാ൦ ശുചിത്വത്തി൯ മഹത്വം
ശുചിയായി സൂക്ഷിച്ചു നാ൦ ഞങ്ങൾ ത൯ ജീവിത൦
എന്നിരുന്നാലു൦ മനസ്സിലാക്കീല നാ൦
നീറുന്ന ഭൂമിത൯ ദീനരോദന൦
വലിയൊരു സത്യമതെന്തെന്നാൽ
ശുചിത്വമൊരാൾക്കുമാത്രമല്ലൊരിക്കലും
ശുചിയാകേണമെല്ലാ ജനങ്ങളു൦
വീടു൦ നഗരവു൦ റോഡു൦ ഭൂമിയു൦
നാ൦ ശുചിയാക്കീ നമ്മൾ ത൯ ജീവിത൦
എന്നാൽ മലിനമാകീടു൦ ഭൂമിയെ മറന്നു നാ൦
കാര്യകാര്യമൊന്നില്ലാതെ ദുഃഖിച്ചീടു൦ മാനവ൪
അറിഞ്ഞീല ഭൂമിത൯ വേദനകൾ
അവതരിച്ചൂ ഭൂമിയിലൊരു വില്ല൯ കൊറോണയായ്
ഒരോ൪മ്മപ്പെടുത്തലായ് മാനവരാശിയിൽ
വില്ലനെടുത്തൂ പല ജീവനു൦ ജീവിതവു൦
ഏകയായ് റോഡു൦ നഗരവു൦ ഭൂമിയു൦
അവനൊരു പേടിയായ് പേടിസ്വപ്നമായ്
കവ൪ന്നു മനുഷ്യൻ ത൯ നിദ്രയു൦
വിട്ടുകൊടുത്തൂട നമ്മൾ ത൯ ജീവനെ
പൊരുതീടേണ൦ നാ൦ ഒറ്റകെട്ടായ്
അകല൦ പാലിച്ചുകൊണ്ടെന്നാകിലു൦
കീഴടങ്ങീടുമീ വില്ലനു൦ ശുചിത്വത്തിനു മുന്നിൽ
അകലെയായിടാ൦ നമുക്കരികിലുള്ള മനസ്സുമായ്
വിജയത്തിലുള്ള പാത തേടി
ആരോഗ്യം കെെവരിക്കാ൦
ശുചിത്വത്തിനേക്കാൾ വേറൊരായുധമില്ലിനി
പാരിലീ വില്ലനെ കീഴ്പ്പെടുത്താ൯!

അനന്യ വി വി
+1 commerce ജി എച്ച് എസ് എസ് ചാല
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത