സേക്രട് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/അക്ഷരവൃക്ഷം/ശുചിത്വവും ആരോഗ്യവും

Schoolwiki സംരംഭത്തിൽ നിന്ന്
11:17, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajumachil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വവും ആരോഗ്യവും

നാം കഴിക്കുന്ന ഭക്ഷണം, ശരീര ശുചിത്വം, കായിക പരിശീലനം ഇവയൊക്കെ ശരിയായ ആരോഗ്യം നിലനിർത്തുന്നതിന് നിർണായകമായ പങ്കു വഹിക്കുന്നു. പല അസുഖങ്ങളും ഉടലെടുക്കുന്നത് ശുചിത്വത്തിൽ നിന്നാണ്. ഭക്ഷണം പാകം ചെയ്യുമ്പോൾ ശുചിത്വം പാലിക്കുന്നത് ഭക്ഷണ മലിനീകരണം, ഭക്ഷണത്തിലെ വിഷാംശം രോഗവ്യാപനം, എന്നിവ തടയാൻ സഹായിക്കും. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

- പാചക പ്രദേശവും പാത്രങ്ങളും ശുചിയായി സൂക്ഷിക്കുക. - ഉപയോഗത്തിന് മുൻപ് പച്ചക്കറി പോലുളള ഭക്ഷണപദാർത്ഥം ശരിയായി കഴുകുക. - അടുക്കള മാലിന്യം ശരിയായ രീതിയിൽ സംസ്കരിക്കുകരീതിയിൽ - കുളിക്കാൻ മടിക്കരുത്. - കണ്ണ്, മൂക്ക്, ചെവി എന്നീ അവയവങ്ങൾ വൃത്തിയായി സൂക്ഷിക്കണം. - നഖങ്ങൾ വൃത്തിയായി വെട്ടി സൂക്ഷിക്കുക. -മൂത്രം പിടിച്ചു നിർത്തരുത്. -വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണം.

ഇവയെല്ലാം കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. അങ്ങനെ വ്യക്തി ശുചിത്വം ജീവിതത്തിന്റെ ഭാഗമാകട്ടെ.


വ്യക്തികളും, അവർ ജീവിക്കുന്ന ചുറ്റുപാടും, അന്തരീക്ഷവും മാലിന്യമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. അതുകൊണ്ട് വ്യക്തിശുചിത്വത്തോടൊപ്പം മറ്റു മാലിന്യങ്ങളെയും സുരക്ഷിതമായ രീതിയിൽ നിക്ഷേപിക്കുക എന്നത് ശുചിത്വത്തിന്റെ ഭാഗമാണ്. വ്യക്തിശുചിത്വം, ഗൃഹ ശുചിത്വം, പരിസരശുചിത്വം, സ്ഥാപനശുചിത്വം, പൊതു ശുചിത്വം, സാമൂഹ്യശുചിത്വം എന്നിങ്ങനെ എല്ലാം നാം ശുചിത്വത്തെ വേർതിരിച്ച് പറയുന്നുവെങ്കിലും യഥാർത്ഥത്തിൽ ഇവയുടെയെല്ലാം ആകെത്തുകയാണ് ശുചിത്വം.

നാം ശ്രദ്ധിക്കുകയാണെങ്കിൽ നമുക്കുചുറ്റും ശുചിത്വമില്ലായ്മ കാണാൻ സാധിക്കും. വീടുകൾ, സ്കൂളുകൾ, ഹോട്ടലുകൾ, കച്ചവടസ്ഥാപനങ്ങൾ, ലോഡ്ജുകൾ, ഹോസ്റ്റലുകൾ, ആശുപത്രികൾ, സർക്കാർ സ്ഥാപനങ്ങൾ, ഓഫീസുകൾ, വ്യവസായശാലകൾ, ബസ് സ്റ്റാൻഡുകൾ, മാർക്കറ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, റോഡുകൾ, പൊതുസ്ഥലങ്ങൾ തുടങ്ങി മനുഷ്യൻ എവിടെയെല്ലാം പോകുന്നുവോ അവിടെയെല്ലാം ശുചിത്വമില്ലായ്മയും ഉണ്ട്. നമ്മുടെ കച്ചവട സാംസ്കാരിക ബോധം ഇതൊന്നും കണ്ടില്ലെന്ന് നടിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. അതുകൊണ്ട് ശുചിത്വമില്ലായ്മ ഒരു ഗൗരവമായ പ്രശ്നം ആയി നമുക്ക് തോന്നുന്നില്ല. പ്രശ്നമുണ്ടെന്ന് കരുതുകയാണെങ്കിൽ അല്ലേ പരിഹാരത്തിന് ശ്രമിക്കുക യുള്ളൂ. ഇത്തരം നിസംഗത ഭാഗം അപകടമാണ്. ശുചിത്വം വേണമെന്ന് എല്ലാവർക്കുമറിയാം. എന്നിട്ടും ശുചിത്വം ഇല്ലാതെ നാം ജീവിക്കുന്നു.

ആരോഗ്യാവസ്ഥ ശുചിത്വവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പുറകിലാണ് എന്ന് കണ്ണുതുറന്ന് നോക്കുന്ന ആർക്കും മനസ്സിലാക്കാവുന്നതാണ്. ഈ അവസ്ഥയ്ക്ക് മാറ്റം വന്നേ പറ്റൂ. നമ്മുടെ ആരോഗ്യ ശുചിത്വത്തോടെ ഒപ്പം പരിസ്ഥിതി ശുചിത്വവും ശ്രദ്ധിക്കുക. ശരിയായ ശുചിത്വം കണ്ടെത്തുക. ഭൂമി മനുഷ്യന്റെയല്ല മനുഷ്യൻ ഭൂമിയുടേതാണ്.




അനിറ്റ ടോംസ്
9 C എസ് എച്ച് എസ് എസ് ദ്വാരക
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം