എന്റെ ആരോഗ്യം
കണ്ടോ, എന്റെ മസില് ..?'
ശ്രീക്കുട്ടൻ കൂട്ടുകാരുടെ മുന്നിൽ വലതു കൈ മടക്കി, ഉടുപ്പിന്റെ കൈ തെരുത്ത് കയറ്റി കാണിക്കുകയാണ്.കൂട്ടത്തിൽ തടിമിടുക്ക് അവനാണ് കൂടുതൽ. കുട്ടികൾ അതിശയത്തോടെ നോക്കി. ശരിയാണ്, തങ്ങൾ കൈ മടക്കി നോക്കീട്ട് മസില് മുഴക്കുന്നില്ല.
അപ്പോഴാണ് ഡ്രിൽ മാഷ് രവി സാർ വന്നത്.
' മസില് കൊള്ളാം.. ,പക്ഷേ ശ്രീക്കുട്ടന് എങ്ങനെയാ ഇതൊക്കെ ഉണ്ടായത്?'
മാഷ് ചോദിച്ചു.
'ഞാൻ നല്ല ആഹാരം കഴിക്കും മാഷേ
'കൊളളാം, പിന്നെ?'
'പിന്നെ, മാഷ് പറഞ്ഞു തന്ന വ്യായാമങ്ങളും ചെയ്യും.'
വെരി ഗുഡ്. എല്ലാരും കേട്ടല്ലോ.. ശ്രീക്കുട്ടനെപ്പോലെ നിങ്ങൾക്കും ആകാൻ കഴിയും.രാവിലെ എഴുന്നേൽക്കുക. കുറച്ചു നേരം ഓടുക. പിന്നെ കുറച്ചു നേരം ശാന്തമായി ഇരുന്ന് ദീർഘശ്വാസം ചെയ്യുക, നിങ്ങൾ ആരോഗ്യമുള്ളവരായിത്തീരും ... അപ്പോൾ എന്താ പ്രയോജനം?പറയു ..
'ഞങ്ങൾ അസുഖം വരാത്തവരാകും.' കുട്ടികൾ പറഞ്ഞു.
"അതേ.... രോഗ പ്രതിരോധശേഷി ഉള്ളവരാകും നിങ്ങൾ .. മസില് മാത്രമല്ല ,നമ്മുടെ ആരോഗ്യം."
"ഞങ്ങൾ ഇന്നു മുതൽ ഇതൊക്കെ ചെയ്യാം മാഷേ .. കുട്ടികൾ തീരുമാനമെടുത്തു
സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ
|