സി.എച്ച്.എസ്.എസ്. പോത്തുകല്ല്/അക്ഷരവൃക്ഷം/ആരോഗ്യ ദിനം
ആരോഗ്യ ദിനം
ലക്ഷക്കണക്കിന് ജീവൻ അപഹരിച്ച കോവിഡ് 19പകർച്ച വ്യാധിക്കെതിരെ ലോകം ഒന്നാകെ പോരാടുന്ന ഈ സമയം ഈ വർഷത്തെ ലോക ആരോഗ്യ ദിനത്തിൻ്റെ എല്ലാ ആശംസകളും ഏവർക്കും സ്നേഹത്തോടെ നേരുന്നു അതിജീവനത്തിൻ്റെ ഭാവിയിലേക്കായി .ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഓരോ സുമനുസകളെയും ഈയവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു പകർച്ചവ്യാധി പടർന്നു കൊണ്ടിരിക്കുന്ന. ഈ സമയത്ത് ആരോഗ്യ പ്രവർത്തകരുടെ നിസ്വാർത്ഥ സേവനം നമ്മുടെ കൊച്ചു കേരളത്തിന് ആത്മധൈര്യം തരുന്നു നിപ്പ യെ നമ്മൾ അതിജീവിച്ചതാണല്ലോ ഈ ലോകാരോഗ്യ ദിനത്തിൽ നമുക്ക് നമ്മുടെ പ്രിയപ്പെട്ട നഴ്സ് ലിനിയെ ആദരപൂർവ്വം സ്മരിക്കാം സംസ്ഥാനത്തെ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകരുടെ ത്യാഗ സേവനം നന്ദി വാക്കുകളോടെ വേണം നാം ഓർക്കാൻ. കോവി ഡിനെതിരെയുള്ള പോരാട്ടത്തിൽ ഇവർ നേടുന്ന വിജയങ്ങളാവട്ടെ ,ആ സമർപ്പിത ജീവിതത്തിൽ. ധന്യമായ അടയാളങ്ങളുമാകുന്നു. അങ്ങനെ വലിയ അഭിമാനത്തിലാണ് ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ്. ഇന്ത്യയിലെ ഏറ്റവും പ്രായക്കൂടുതലുള്ള കോ വിഡ് ബാധിതരായ തോമസ് മറിയാമ്മ ദമ്പതികളുടെ രോഗവിമുക്തിയും ,രേഷ്മയെന്ന അവിടുത്തെ നഴ്സും എല്ലാം നമ്മുടെ പ്രവർത്തനങ്ങൾക്ക് മാറ്റ് കൂട്ടുന്നു ഇവരുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ബഹുമാനപ്പെട്ട ശൈലജ ടീച്ചർക്കും ആതുര സേവനത്തിൻ്റെ ഹൃദയമന്ത്രവുമായി പ്രവർത്തിക്കുന്ന ലോക ആരോഗ്യ സംഘടനയേയും നന്ദിയോടെ ഓർക്കുന്നു സ്വന്തം ജീവൻ സമർപ്പിച്ച് ലോകത്തെ വിഴുങ്ങാൻ വന്ന കോവി ഡിനെ തുരത്താൻ പ്രയത്നിക്കുന്നവർക്കായി ഈ ദിനം സമർപ്പിക്കുന്നു
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നിലമ്പൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നിലമ്പൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം