ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/അക്ഷരവൃക്ഷം/കൊറോണ -കവിത

Schoolwiki സംരംഭത്തിൽ നിന്ന്
15:04, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കൊറോണ എന്നൊരു പേര്
നാട്ടിൽ ഭീതി പരത്തുന്നു
പേടി വേണ്ട സോദരരെ
നമുക്കൊന്നായ് പ്രതിരോധിക്കാം
നമുക്കൊന്നായ് പ്രതിരോധിക്കാം
പുറത്തിറങ്ങാതിരുന്നീടാം
കൈകൾ നന്നായി കഴുകീടാം
രണ്ടടി അകലം പാലിക്കാം
വീട്ടിൽ ചുമ്മാതിരിക്കല്ലേ
നാട്ടിൽ കറങ്ങി നടക്കരുതേ
നല്ലതു മാത്രം ചൊല്ലീടാം
നല്ല കാര്യം ചെയ്തീടാം
വീട്ടിൽ വെറുതെ ഇരുന്നാലോ
മടിയനും മടിച്ചിയുമായീടും
നാട്ടിൽ കറങ്ങി നടന്നാലോ
കൊറോണ എന്നൊരു വ്യാധി വരും
വായിച്ച് വായിച്ച് വളർന്നീടാം
ചിത്രം വരച്ച് മുന്നേറാം
പാട്ടുകൾ പാടി രസിച്ചീടാം
കൃഷികൾ ചെയ്ത് കഴിച്ചീടാം
നമുക്കൊന്നായ് വളർന്നീടാം
 കൊറോണയെ ദൂരെയകറ്റീടാം

വൈഗ ആർ വി
5 A ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം, തിരുവനന്തപുരം , പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത