ജി.എൽ.പി.എസ് പഴേടം പനംപൊയിൽ/അക്ഷരവൃക്ഷം/ ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
16:25, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട

നമ്മൾ നിത്യേന ചെയ്യുന്ന കാര്യങ്ങളിൽ പ്രധാനമാണ് ശുചിത്വം പാലിക്കുക എന്നത്.ആരോഗ്യമുള്ള ജനതയാണ് നമ്മുടെ നാടിനാവശ്യം.എന്നാൽ ആരോഗ്യ കാര്യങ്ങളിൽ നാം കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യം സംരക്ഷിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്. അതിൽ പ്രധാനമാണ് വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും. അതുപോലെ തന്നെയാണ് ശരിയായ ആഹാര ശീലങ്ങൾ പാലിക്കുക എന്നത്. ഈച്ച ,കൊതുക്, എലി തുടങ്ങിയ രോഗം പരത്തുന്ന ജീവികളെ ഇല്ലാതാക്കണം. നല്ല ഭക്ഷണം കഴിക്കണം. വ്യക്തി ശുചിത്വം പാലിക്കണം, വീടും പരിസരവും പൊതു സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കണം. ശുചിത്വ പ്രവൃത്തികളിൽ ചെറിയ ചെറിയ കാര്യങ്ങൾ നമ്മൾ കൂടുതൽ ശ്രദ്ധിക്കണം. നമ്മൾ ചെയ്യേണ്ട കടമകൾ നമ്മൾ ചെയ്താൽ രോഗങ്ങളെയും രോഗാണുക്കളെയും ഒരു പരിധി വരെ നമുക്ക് തടയാൻ സാധിക്കും.ഇത് നമ്മുടെ നാടിന്റെ പുരോഗതിക്ക് സഹായിക്കും.

അഷ്ഫ നഹാൻ .കെ .ടി
4B ജി.എൽ.പി.എസ്. പഴേടം പനംപൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം