മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷ       

പതിയെ തുറന്നൊരാ ജാലക-
ക്കോണിലൂടറിയാതെ നോക്കി 
ഞാൻ നിന്നു പോയീ... 
വെള്ളയടിച്ചൊരാ ചുവരിൽ തൂങ്ങിടും അക്കങ്ങൾ ഓരോന്നായ് മാറുംന്നേരം.. 
എന്നു പുറം ലോകം  കാണുമെന്നറിയാതെ
മാനസം വല്ലാതെ നീറിടുന്നു.. 
പ്രളയം കഴിഞ്ഞതാ നിപ്പയും പോയെന്ന് 
ആശ്വാസത്തോടെ മൊഴിഞ്ഞ നേരം ഓർത്തതില്ലാരുമീ 
കോവിഡെന്നുള്ളൊരീ വിപത്തിനെയും... 
മണ്ണും മരങ്ങളും വെട്ടി പിടിച്ചപ്പോൾ, 
ഓർക്കാൻ മറന്നതോ ഈ ദിനത്തെ? 
എന്തു നാം നേടി?  എത്ര നാം ജീവിപ്പൂ  
ഒന്നും അറിയാതെ നിന്നിടുമ്പോൾ 
മണ്ണ് ചിരിക്കുന്നു മാനം ചിരിക്കുന്നു 
അരുവികൾ ശുദ്ധമായ് ഒഴുകിടുന്നു...  
നോക്കി ഞാൻ നിൽക്കവേ 
മുറ്റത്തെ മാവിൻമേൽ ഒരു 
തളിർ മാങ്കുല മൊട്ടിടുന്നു...

Adwaith
9 N മട്ടന്നൂർ.എച്ച് .എസ്.എസ്
മട്ടന്നൂർ ഉപജില്ല
കണ്ണുർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriya തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത