എ എൽ പി എസ് കടമ്പോട്/അക്ഷരവൃക്ഷം/കൊറോണ -ആത്മകഥ
കൊറോണ -ആത്മകഥ
ഞാൻ കൊറോണ , COVID-19 എന്ന പേരിലും അറിയപ്പെടുന്നു . എന്നെ നിങ്ങൾക് നന്നായി അറിയുമായിരിക്കും. ലോകത്തിൽ തന്നെ എല്ലാ രാജ്യങ്ങളിലും എന്നെ ഇപ്പോൾ കണ്ടു വരുന്നു. എനിക്ക് പുറത്തു അധിക സമയം ജീവിക്കാൻ കഴിയില്ല.അതുകൊണ്ട് ഞാൻ മനുഷ്യന്മാരുടെ ശരീരത്തിലാണ് കൂടുതൽ സമയം നിലനിൽക്കുന്നത് . ആരോഗ്യ പ്രവർത്തകർ , ഡോക്ടർ , നേഴ്സ് , പോലീസ് എന്നിവരെ എനിക്ക് കൂടുതൽ ഇഷ്ടമല്ല .കൂട്ടം കൂടി നിൽക്കരുത് ,വീടിനു പുറത്തു ഇറങ്ങരുത് , മാസ്ക് ധരിക്കണം , കൈകൾ സോപ്പ് ഉപയോഗിച്ച കഴുകണം എന്നിങ്ങനെ ഇവർ എപ്പോഴും പറഞ്ഞ നടക്കും . ആളുകൾ കൂട്ടം കൂടി നിൽക്കുന്നതും കൈകൾ തരുന്നതും എനിക്ക് ഇഷ്ടമാണ് . ഇങ്ങനെ ചെയ്താലല്ലേ എനിക്ക് നിങ്ങളുടെ കൂടെ സഞ്ചരിക്കാൻ പറ്റൂ.ഞാൻ മനുഷ്യ ശരീരത്തിൽ കയറിയാൽ പിന്നെ അവരെ അവസാനിപ്പിക്കും . വയസായവരെ ആണ് എനിക്ക് കൂടുതൽ ഇഷ്ടം . ഞാൻ മനുഷ്യ ശരീരത്തിൽ കയറിയാൽ പനി , ചുമ , തൊണ്ട വേദന എന്നിവ വരും . എന്നെ കൊല്ലാനുള്ള മരുന്നു ഏതു വരെ കണ്ടു പിടിച്ചിട്ടില്ല .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ