ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/കൊറോണ വൈറസ്

00:26, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്

കൊറോണയെന്ന മഹാമാരി ലോകം മുഴുവനും നാശം വിതച്ചു കൊണ്ട് വ്യാപിച്ചിരിക്കുക യാണ്. ചൈന യിലെവുഹാൻ നഗരത്തിൽ നിന്നും തുടങ്ങിയ ഈ മഹാമാരി ഒട്ടുമിക്ക രാജ്യങ്ങളിലും എത്തിയിട്ടുണ്ട്. നമ്മുടെ രാജ്യമായ ഇന്ത്യയിലും കേരളത്തിലും നമ്മുടെ ജില്ലയായ കണ്ണൂരിലും വരെ എത്തി ചേർന്നിരിക്കുന്നു. ഈ വൈറസിനെ പിടിച്ചു കെട്ടുന്നതിന്റെ ഭാഗമായി നമ്മളൊക്കെ ലോക് ഡൗണിലുമായി.വ്യക്തി ശുചിത്വം പാലിക്കുക , ജനസമ്പർക്കം ഒഴിവാക്കുക , മുഖാവരണം ധരിക്കുക എന്നീ കാര്യങ്ങൾ വൈറസ് പകരാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

കൊറോണ ഫാമിലിയിൽപ്പെട്ട വൈറൽ പകർച്ചപ്പനികൾ 2002-ലും 2015ലും പൊട്ടിപുറപ്പെടുകയുമുണ്ടാ യി. ആ ഗോളതലത്തിൽ ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ ഇതിനെ പ്രതിരോധിക്കുകയുണ്ടായി. ചിട്ടയായ പ്രതിരോധ പ്രവർത്തനത്തിലൂടെ ഈ കൊറോണാ വൈറസിനെയും പിടിച്ചു കെട്ടാൻ കഴിയുമെന്ന് പ്രത്യാശിക്കാം.

ഫർഹ. പി. വി.
4 B ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം