Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാലം
അമ്മേ അങ്ങേ പറമ്പിലെ മാങ്ങ പഴുത്തു. ഞാനും ഏട്ടനും മാങ്ങ പറിക്കാൻ പോയ്ക്കോട്ടെ? നിങ്ങളോടല്ലെ അടങ്ങിയിരിക്കാൻ പറഞ്ഞത്. ആരെങ്കിലും പുറത്തിറങ്ങുന്നുണ്ടോ എന്ന് നോക്ക്യേ? അമ്മേ വെറുതെ ഇരുന്നു മടുത്തു. വേഗം പോയിട്ടു വരാം."എന്നാൽ പോയ്ക്കോഅമ്മ പറഞ്ഞതു കേൾ ക്കേണ്ട താമസം ഞാനും ചേട്ടനും മാവിൻ ചുവട്ടിലേക്ക് ഓടിപ്പോയ്.ഏട്ടാ എനിക്ക് രണ്ട് മാങ്ങവേണേ. ഞാൻ ഏട്ടനോട് കൊഞ്ചി. "ഞാൻ പറിച്ചു തരാമെ ടി. ". പെട്ടെന്ന് ഒരു കടലാസ് പന്ത് നമ്മുടെ നേരെ വരുന്നതു കണ്ടു. ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയപ്പോൾ അപ്പുറത്തെ വീട്ടിലെ ജനാലയ്ക്കരികിൽ ഒരു മുഖം കണ്ടു. "ഏട്ടാ അത് നമ്മുടെ ചിന്നുവല്ലേ? അവളെന്താ ഇവിടേക്കു വരാത്തതെന്ന് ഞാൻ വിളിച്ചു ചോദിച്ചു. " എടീ അച്ഛൻ ഗൾഫിൽ നിന്ന് വന്നതല്ലേ. ഞാനും നിരീക്ഷണത്തിലാ. നിങ്ങൾ ആ കടലാസ് പന്ത് എടുക്കല്ലേ. നിങ്ങൾഎന്നെ കാണാൻ വേണ്ടി "എറിഞ്ഞതാണ്. എനിക്കും മാങ്ങ തരണേ ഞാനെത്ര നാളായി ആരെയും കാണാതെ ഇരിക്കുന്നെന്നോ- "പാവം ചിന്നു അവൾക്ക് മാങ്ങ എറിഞ്ഞു കൊടുക്കാം '"- ഞാൻ ഏട്ടനോട് പറഞ്ഞു. അവൾക്ക് മാങ്ങയും കൊടുത്ത് ഞങ്ങൾ വേഗം വീട്ടിലെത്തി. അമ്മയോട് കാര്യങ്ങളെല്ലാം പറഞ്ഞു. " മക്കളേ കൈ സോപ്പിട്ടു കഴുകൂ .അവൾക്കു വന്നതു പോലുള്ള അവസ്ഥ വരാതിരിക്കാനല്ലേ ആരോഗ്യ പ്രവർത്തകർ മുൻകരുതൽ എടുക്കാൻ പറഞ്ഞത്.അവർ പറയുന്നതു പോലെ നമുക്കനുസരിക്കാം കൊറോണയെ തുരത്താം. ഇനിയെങ്കിലും പുറത്തിറങ്ങരുത് കേട്ടോ?" അമ്മ അത് പറയുമ്പോഴും നമ്മുടെ മനസ്സിൽ പാവം ചിന്നുവിൻ്റെ മുഖമായിരുന്നു.
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ
|