പങ്ങട ഗവ എൽപിഎസ്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
19:38, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി സംരക്ഷണം

മനുഷ്യനും, മൃഗങ്ങളും, ചെറു പ്രാണികളും, സസ്യങ്ങളും ജീവനില്ലാത്ത മറ്റു വസ്തുക്കളും ചേർന്നതാണ് നമ്മുടെ പരിസ്ഥിതി .മണ്ണ്, ജലം, വായു, കാലവസ്ഥ ഇവയെല്ലാം പരിസ്ഥിതിയുടെ ഘടകങ്ങളാണ് .മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചപ്പോൾ മുതൽ പരിസ്ഥിതിക്ക് മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. യന്ത്രങ്ങളുടെ സഹായത്തോടെ കുന്നുകൾ നിരത്തുകയും കുളങ്ങളും പാടങ്ങളും താഴ്ന്ന പ്രദേശങ്ങളും മണ്ണിട്ടുനികത്തി ജലാശയങ്ങളും തോടുകളും ഇല്ലാതാക്കുകയും ചെയ്തതോടെ പരിസ്ഥിതിയുടെ സന്തുലനാവസ്ഥയ്ക്കു വിഘാതമുണ്ടാകുകയും ഇത് പ്രളയം പോലുള്ള ദുരന്തങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.വർദ്ധിച്ചു വരുന്ന വാഹനങ്ങളിൽ നിന്നും, ഫാക്ടറികളിൽ നിന്നും പുറം തള്ളുന്ന വിഷവാതകം പല വിധ രോഗങ്ങൾക്കും കാരണമാകുന്നു.

പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമുക്കു വേണ്ടി മാത്രമല്ല വരും തലമുറയ്ക്കും കൂടിയാണ് .ഇതിൽ ഏറ്റവും പ്രധാനം വനങ്ങൾ സംരക്ഷിക്കുക എന്നതാണ്. വെള്ളത്തിന്റേയും വായുവിന്റേയും ശുദ്ധിയും ലഭ്യതയ്ക്കും വനങ്ങൾ ഏറെ സഹായിക്കുന്നു .അതിനായി നാം മരങ്ങളും ചെടികളും വച്ചുപിടിപ്പിക്കുക, നമ്മുടെ വീടും പരിസരവും വൃത്തിയാക്കുക, പ്ലാസ്റ്റിക് വിമുക്തമാക്കുക. ജലാശയങ്ങളെ സംരക്ഷിക്കുകയും ഭൂമിയെ വെട്ടിമുറിക്കപ്പെടാതിരിക്കുകയും നാം ശ്വസിക്കുന്ന വായു മലിനമാക്കപ്പെടാത്ത രീതിയിൽ യന്ത്രവൽകൃത സംവിധാനം മെച്ചപ്പെടുത്തുകയും ചെയ്താൽ പരിസ്ഥിതിയെ നല്ല രീതിയിൽ നിലനിർത്താം.

കൈഷ്മ കെ രാജ്
3 എ പങ്ങട ഗവ എൽപിഎസ്
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം