ജി യു പി എസ് കോതമംഗലം/അക്ഷരവൃക്ഷം/പരിസരശുചിത്വം
പരിസര ശുചിത്വം
ഓരോ ജീവിയും അതിന് ചുറ്റുമുള്ള സഹജീവികളും അജൈവ ഘടകങ്ങളുമായി പരസ്പര ആശ്രയത്തിലും സഹവർത്തനത്തനത്തിലുമാണ് ജീവിക്കുന്നത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പരസ്പരാശ്രയത്തിന്റെ കണ്ണി മുറിഞ്ഞ് പോയതാണ് പാരിസ്ഥിതിക നാശങ്ങൾക്കുള്ള പ്രധാന ഹേതു.
സർവ്വചരാചരങ്ങളെയും ഭൂമുഖത്തെത്തന്നെയും പ്രതികൂലമായി ബാധിച്ചിരിക്കുന്ന പ്രധാന പ്രതിസന്ധിയാണ് പരിസ്ഥിതി മലിനീകരണം. പരിസരം ശുചിയായി സൂക്ഷിക്കുക എന്നത് ഇന്നത്തെ സമൂഹത്തിന്റെ പ്രധാന വെല്ലുവിളിയായി മാറിയിരിക്കുകയാണല്ലോ. പരിസരം ശുചിയായി സൂക്ഷിക്കുന്നതോടൊപ്പം തന്നെ പരിസ്ഥിതി സൗഹൃദ മാലിന്യ സംസ്കരണവും നാം ഉറപ്പുവരുത്തേണ്ടതുണ്ട്. പരിസരം ശുചിയായി സൂക്ഷിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വീടിന്റെ പരിസരത്ത് വെള്ളം കെട്ടികിടക്കാതെ സൂക്ഷിക്കുക, വീട്ടിലെ മാലിന്യങ്ങൾ പൊതു പരിസരത്ത് വലിച്ചെറിയാതിരിക്കുക, ജൈവ അജൈവ മാലിന്യങ്ങളെ വേർതിരിച്ച് പ്രകൃതി സൗഹ്യദ മാലിന്യ സംസ്കരണം ഉറപ്പുവരുത്തുക, പ്ലാസ്റ്റിക് ,ഇ-മാലിന്യങ്ങൾ തുടങ്ങിയവ പുന ചക്രമണത്തിന് ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളാണ്. പ്രകൃതിയെ സ്നേഹിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കാൻ ഇന്നത്തെ തലമുറയ്ക്ക് കഴിഞ്ഞെങ്കിൽ മാത്രമേ സത്വര വികസിത കേരളമെന്ന നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയുള്ളൂ.
ഹരിത പൗലോസ്
|
5 A ഗവ. യുപി സ്കൂൾ,കോതമംഗലം കോതമംഗലം ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോതമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോതമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം