എൽ പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/ ശുചിത്വം
ശുചിത്വം
കിരണിന്റെയച്ഛൻ ഒരിക്കൽ അവനോട് പറഞ്ഞു :" എടാ നീ വെറുതെ നിൽക്കുന്ന നേരം ഈ മുറ്റമൊക്കെയടിച്ചു അമ്മയെ സഹായിച്ചുകൂടെ?" അവന്റെ മറുപടി വിചിത്രമായിരുന്നു :" ഞാൻ ആൺകുട്ട്യല്ലേ ? മുറ്റമടിച്ചാൽ ആളുകൾ കളിയാക്കില്ലേ?" അച്ഛൻ :" എടാ ഈ ചിന്താഗതി മാറ്റണം ചെയ്യാൻ പറ്റുന്ന ജോലികൾ ഏതും നാം ചെയ്യണം അതിനു ലിംഗഭേദം പാടില്ല ". വീട്ടിലെ ജോലി ധാരാളം ചെയ്തു ക്ഷീണിച്ച അവന്റെ 'അമ്മ മുറ്റമടിക്കാൻ കഴിയാത്ത രണ്ടു ദിവസം പിന്നിട്ടു. കിരണിന്റെ കൂട്ടുകാർ കളിയ്ക്കാൻ വന്നപ്പോൾ പരിസരം വൃത്തികേടായി കിടന്നത് കണ്ട് കിരണിനെ മടിയൻ എന്ന് വിളിച്ചു കളിയാക്കി മടങ്ങിപ്പോയി അകലെ നിന്ന് കണ്ട അച്ഛൻ അവനോട് ചോദിച്ചു :" അവർ നിന്നെ ഇപ്പൊ കളിയാക്കിയത് എന്തിനാ?" കിരണിനു കാര്യം ബോധ്യമായി. അവൻ അന്ന് മുതൽ അമ്മയെ സഹായിച്ചു തുടങ്ങി.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ