നിർമ്മല ഇ എം എച്ച്.എസ്സ്. മൂവാറ്റുപുഴ

14:41, 17 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nirmala28001 (സംവാദം | സംഭാവനകൾ)


മൂവാറ്റുപുഴ ടൗണില്‍ പ്രവര്‍ത്തിച്ചുവരുന്ന മാര്‍ മാത്യൂസ്‌ പ്രസ്സ്‌ വക മന്ദിരത്തില്‍ 1961 ഓഗസ്റ്റ്‌ 7-ന്‌ നിര്‍മ്മല ഇംഗ്ലീഷ്‌ മീഡിയം (അണ്‍ എയ്‌ഡഡ്‌) മൂവാറ്റുപുഴ എന്ന പേരില്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. കത്തോലിക്ക സഭ കോതമംഗലം രൂപതയുടെ പ്രഥമ ബിഷപ്പ്‌ മാര്‍ മാത്യു പോത്തനാംമൂഴിയായിരുന്നു ഈ വിദ്യാലയത്തിന്റെ മുഖ്യരക്ഷാധികാരി. സ്‌കൂളിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മുന്‍ മന്ത്രി ശ്രി. കെ.എം. ജോര്‍ജ്ജ്‌ നേതൃത്വം നല്‍കി അവിസ്‌മരണീയമായ പങ്കുവഹിച്ചു.

നിർമ്മല ഇ എം എച്ച്.എസ്സ്. മൂവാറ്റുപുഴ
വിലാസം
മൂവാറ്റുപുഴ

എറണാകുളം ജില്ല
സ്ഥാപിതം7 - August -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംENGLISH
അവസാനം തിരുത്തിയത്
17-02-2010Nirmala28001



ചരിത്രം

1964-ല്‍ മൂവാറ്റുപുഴ നഗരസഭയിലെ പതിനഞ്ചാംവാര്‍ഡില്‍ ഹോളിമാഗി പള്ളിയോടുചേര്‍ന്നുള്ള സ്ഥലത്തേക്ക്‌ സ്‌കൂള്‍ മാര്‌റി സ്ഥാപിക്കപ്പെട്ടു. 1963-ല്‍ ഹെഡ്‌മാസ്റ്ററായി ചുമതലയേറ്റ റവ. ഫാ. ജോര്‍ജ്ജ്‌ കുന്നുംകോട്ടിന്റെ കാലത്ത്‌ പ്രധാനമന്ദിരം, കളിസ്ഥലം, കുട്ടികള്‍ക്ക്‌ സഞ്ചരിക്കാനുള്ള വാഹനങ്ങള്‍, ബോര്‍ഡിംഗ്‌ സൗകര്യം എന്നിവ സുസജ്ജമായി. പടിപടിയായ വികസനം സ്‌കൂളിന്റെ പുരോഗതിക്ക്‌ നിമിത്തമായി 1981 ല്‍ ഹെഡ്‌മാസ്റ്ററായ റവ. ഫാ. ജോസഫ്‌ പുത്തന്‍കുളം (ഘമലേ) സ്‌കൂളിന്‌ അതിമനോഹരമായ ഓഡിറ്റോറിയം നിര്‍മ്മിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. തുടര്‍ന്ന്‌ 1994-ല്‍ ഹെഡ്‌മാസ്റ്ററായ റവ. ഫാ. ജോസ്‌ കരിവേലിക്കല്‍ സ്‌കൂളിന്‌ മറ്റൊരു മൂന്നുനില മന്ദിരവും സുസജ്ജമായ ലാബ്‌, ലൈബ്രറി സൗകര്യങ്ങളും ഒരുക്കി. ഇദ്ദേഹത്തിന്റെ ഭരണകാലത്ത്‌ (2002-2003) ഈ വിദ്യാലയം ഹയര്‍ സെക്കന്ററിയായി പ്രമോട്ടു ചെയ്യപ്പെട്ടു. 1700-ലേറെ വിദ്യാര്‍ത്ഥികള്‍ 5 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലായി ഇവിടെ അധ്യയനം നിര്‍വ്വഹിച്ചുവരുന്നു. വിദൂര സ്ഥലങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക്‌ ബോര്‍ഡിംഗ്‌ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പത്താംക്ലാസ്‌ പരീക്ഷയ്‌ക്ക്‌ ഇരുത്തുക, അവരെ ഉന്നതവിജയത്തിന്‌ പ്രാപ്‌തരാക്കുക, വര്‍ഷങ്ങളായി സമ്പൂര്‍ണ്ണ വിജയം തുടരുക എന്നീ കാര്യങ്ങളില്‍ ഈ വിദ്യാലയം പൊതുജനങ്ങളുടേയും രക്ഷിതാക്കളുടെയും വിദ്യാഭ്യാസവകുപ്പിന്റെയും പ്രശംസയ്‌ക്ക്‌ പലകുറി അര്‍ഹമായിട്ടുണ്ട്‌. കഴിഞ്ഞ 30 വര്‍ഷങ്ങളായി മൂവാറ്റുപുഴ സബ്‌ ജില്ലാ തലത്തില്‍ കലോത്സവ രംഗത്ത്‌ ഈ വിദ്യാലയം ഓവോള്‍ ചാമ്പ്യന്‍മാരാണ്‌. സംസ്ഥാനതലം വരെ വിവിധ കലാമത്സരങ്ങളില്‍ വിദ്യാര്‍ത്ഥികളെ എത്തിക്കുവാനും ഒന്നാം സ്ഥാനത്തിന്‌ അര്‍ഹരാക്കാനും പലവട്ടം കഴിഞ്ഞിട്ടുണ്ട്‌. എന്‍.സി.സി, സ്‌കൗട്ട്‌, ഗൈഡ്‌, റെഡ്‌ക്രോസ്‌ എന്നിവയുടെ യൂണിറ്റുകള്‍ സജീവമാണ്‌. കരാട്ടെ, സ്‌കെയിറ്റിംഗ്‌ എന്നിവയിലും സംഗീതം, ചിത്രരചന, വാദ്യോപകരണ പരിശീലനം എന്നിവയിലും കുട്ടികള്‍ക്ക്‌ നിരന്തര പഠനസൗകര്യം ഇവിടെയുണ്ട്‌. അവശര്‍ക്കും, ആലംബഹീനര്‍ക്കും സാമ്പത്തിക സഹായം നല്‍കുന്ന സോഷ്യല്‍ സര്‍വ്വീസ്‌ ലീഗിന്റെ പ്രവര്‍ത്തനം അത്യന്തം ശ്ലാഘനീയമാണ്‌. മൂവാറ്റുപുഴയിലെ വിവിധ സാംസ്‌കാരിക സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാഗിത്വം എന്നും ഈ വിദ്യാലയത്തിനുണ്ട്‌. ഈ വിദ്യാലയത്തില്‍ നിന്നും പഠിച്ചിറങ്ങി കേരളത്തിനകത്തും പുറത്തും പ്രശസ്‌തസേവനം നടത്തുന്ന അനേകം പേരുണ്ട്‌. എഞ്ചിനീയര്‍മാരായും വക്കീലന്മാരായും മറ്റു തുറയിലും പ്രശസ്‌ത സേവനം അനുഷ്‌ഠിക്കുന്ന അനേകം പേര്‍ ഈ വിദ്യാലയത്തിന്റെ സന്താനങ്ങളാണ്‌. ഇപ്പോള്‍ ഈ വിദ്യാലയത്തിന്റെ മാനേജര്‍ ഫാ. ജോസഫ്‌ മക്കോളിലും പ്രിന്‍സിപ്പല്‍ ഫാ. ജോര്‍ജ്‌ വടക്കേലും ആണ്‌. ഇടുക്കി ജില്ലാ എം.പി. ശ്രീ. ഫ്രാന്‍സിസ്‌ ജോര്‍ജ്‌ അമേരിക്കയില്‍ സേവനം നടത്തുകയും അവിടെ എം.എഡ്‌ പരീക്ഷയില്‍ ഒന്നാം റാങ്ക്‌ നേടുകയും ചെയ്‌ത ഡോ. ശോഭാ ജോണ്‍, മി. ജോസ്‌ മോഹന്‍ ഐ.പി.എസ്‌, മി. അനൂപ്‌ മാത്യു ഐ.എ.എസ്‌, ഡോ. ജോസഫ്‌ കൈനകരി, ഡോ. സേനാപതി ജോര്‍ജ്ജ്‌ ഡെയ ബിനോയ്‌ മാത്യു എന്നിവര്‍ അവരില്‍ ചിലരാണ്‌.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • SCOUT $ GUIDES
  • N.C.C
  • BAND TROOP
  • CLASS MAGAZINE
  • VIDHYRANGAM KALA SAHITHYAVEDI
  • SKATTING CLUB
  • KARATTE CLUB
  • DRAMATIC CLUB
  • SPORTS CLUB
  • NATURE CLUB
  • ROAD SAFETY CLUB
  • ORATORY CLUB
  • ARTS CLUB
  • INTERACTION CLUB
  • IT CLUB

മാനേജ്മെന്റ്

DIOCESE OF KOTHAMANGALAM

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. Rev. Fr. George Kunnamkott Late Rev. Fr. Joseph Puthenkulam Rev.Fr. Jose Karivelickal

1905 - 13
1913 - 23
1923 - 29
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72 Rev. Fr. George Kunnamkott
1972 - 83 Rev .Fr. George Kunnamkott
1983 - 87 Rev. Fr. Joseph Puthenkulam
1987 - 88 Rev. Fr. Joseph Puthenkulam
1989 - 90 Rev. Fr. JosephPuthenkulam
1990 - 92 Rev. Fr. Jose Karivelickal
1992-01 Rev. Fr. Jose Karivelickal
2001 - 02 Rev. Fr. Jose Karivelickal
2002- 04 Rev. Fr. George Vadakkel
2004- 05
2005 - 08

അദ്ധ്യാപകര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങള്‍

സൗകര്യങ്ങള്‍

Reading room Library Scince lab Computer lab Inter Shuttle court Multimedia lab Mini smart room ( ടിവി, ഡിവിഡി)

മറ്റു പ്രവര്‍ത്തനങ്ങള്‍

സ്കൂള്‍ വോയ് സ് (സ്കൂള്‍ വാര്‍ത്താ ചാനല്‍)

എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്.

ഔഷധ സസ്യ ത്തോട്ടം പച്ചക്കറിത്തോട്ടം

വഴികാട്ടി

വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

നിര്‍മ്മല ഹയര്‍ സെക്കന്ററി സ്‌കൂള്‍, മൂവാറ്റുപുഴ