ബി.എച്ച്.എസ്.കാലടി/അക്ഷരവൃക്ഷം/എന്താണ് പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
15:51, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്താണ് പരിസ്ഥിതി

എന്താണ് പരിസ്ഥിതി അഥവാ പരിതസ്ഥിതി.അനുകൂലമായി ജീവിക്കാൻ ആവശ്യമായ ചുറ്റുപാടുകളെന്ന് ഏറ്റവും ചുരുങ്ങിയ വാക്കിൽപറയാം. നമ്മുടെസുഗമമായ ജീവനും ജീവിതത്തിനും ഉതകുന്ന വിഭവങ്ങൾ എല്ലാം തന്നെ അതിൽ വേണം. എന്നാലിന്ന് കാര്യങ്ങൾ അങ്ങിനെയല്ല, പണ്ടത്തെ ചുറ്റുപാടുകളിൽ നിന്നും ഏറെ മാറി.മനുഷ്യരുടെ കടന്നുകയറ്റംതന്നെയാണ് അതിനൊക്കെയും കാരണം.. വിഷമയമല്ലാത്ത ഒന്നുംതന്നെ നമുക്ക്ചുറ്റുമില്ല. വായുവിലും, കുടിവെള്ളത്തിലും, ആഹാരത്തിലും എല്ലാം വിഷമാണ്. അങ്ങിനെ അന്തരീക്ഷം ഒന്നാകെ മലീമസമായിരിക്കുന്നു. പരിസ്ഥിതിയിൽ ഏറെ പ്രധാന്യം പ്രകൃതിക്ക്തന്നെയാണ്.പ്രകൃതിയി പ്രകൃതിയുടെ ഏറ്റവും വലിയ കൂട്ടുകാരാണ് മരങ്ങൾ. പ്രത്യേക പരിപാലനംഇല്ലാതെ തന്നെ അവവളര്ന്നു വലുതാകുന്നു. എന്നാൽ നിമിഷ നേരത്തെ മനുഷ്യൻറെ ആർത്തിമൂലം വെട്ടി നശിപ്പിച്ച് പരിസ്ഥിതിയുടെ സന്തുലനാവസ്ഥ  തകിടം മറിക്കുന്നു. പരിസ്ഥിതിയുടെ ഓക്സിജെൻ കലവറയായ  ഈ  വൃക്ഷങ്ങൾ ഇല്ലാതായാൽ ഇവിടെയുള്ള ജീവജാലങ്ങളുടെ നിലനിൽപ്പില്ലാതാവുന്നു..ഒരു മരം വളര്ന്നു വലുതാവാൻ വർഷങ്ങൾ വേണ്ടിവരുമെങ്കിൽ, അവയെ ചുവടോടെ ഇല്ലാതാക്കാൻ ഒരു മിനിറ്റ് മതി. പൊട്ടിപ്പോവുന്ന ഈ വലിയ കണ്ണികളെ യോജിപ്പിച്ചെടുക്കാൻ വളരെയധികം വർഷങ്ങൾ തന്നെ  വേണ്ടിവരും. അന്തരീക്ഷം മലിനമാക്കുന്ന എല്ലാം തന്നെ പരിസ്ഥിതിയെ സാരമായി ബാധിക്കുന്നു.അതിൽ വിവിധതരം പുകകളും രാസവസ്തുക്കളും, കീടനാശിനികളും എല്ലാം  ഉൾപ്പെടുന്നു. പാടങ്ങളിലും മറ്റും ഉപയോഗിയ്ക്കുന്ന കീടനിശിനികൾ വിളകളെ മാത്രമല്ല, മറിച്ച് ഒരു എക്കോസിസ്റ്റം തന്നെ ഇല്ലാതാക്കുക്കയാണ് ചെയ്യുന്നത്. വാഹനങ്ങളിൽനിന്നും, ഫക്ടോറികളിൽ നിന്നുംഎയർകണ്ടീഷനർ പോലുള്ള ആധുനിക ഉപകരണങ്ങളിൽ നിന്നും പുറപ്പെടുന്ന പുകയും കാർബൺ ടെട്രാ ക്ലോറൈടുകളും  മനുഷ്യരാശിക്കും ജീവജാലങ്ങള്ക്കും വരുത്തിവയ്ക്കുന്ന നാശം വലുതാണ്.ജലമലിനീകരണം, വായുമലിനീകരം, മണ്ണ് മലിനീകരണം, അങ്ങിനെ  എത്രെയോരീതിയിൽ നാം പരിസ്ഥിതിയെമലിനമാക്കുന്നു.മനു ആഗോളതാപനത്തിന്റെ ഫലമായി ഹിമാലയത്തിലെ മഞ്ഞുരുകുമ്പോൾ എന്തൊക്കെ സംഭവിക്കും.ഘനീഭവിച്ചു കിടക്കുന്ന അനേകകോടി അണുക്കൾ പുനർജീവിക്കപ്പെടാം. സുമുദ്രനിരപ്പ് കൂടും, മൽസ്യസംബത്തും മനുഷ്യസംബത്തും നശിക്കും. ഹിമാലയം കൊണ്ടുള്ള സർവ്വ ഗുണാനുഭവങ്ങളും ഇല്ലാതാകും. ഭൂമിയുടെ കമ്പളമായ ഓസോൺപാളികൾക്കുള്ള വിള്ളൽ അനുദിനം കൂടി വരികയാണ്ഇതുകൊണ്ടു തന്നെയാണ് ഭൂമിയിൽ ആഗോള താപനം  കൂടി വരുന്നതും . കർഷീകവിളകളെയും ജന്തു ജാലങ്ങളെയും ഒന്നാകെ ബാധിക്കുകയും , അവയുടെ  നിലനിപ്പിന് തന്നെ ഭീഷണിയാവുകയും  ചെയ്യുന്നു . ഇരുപതാംനൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടുത്തമാണ് പ്ലാസ്റ്റിക്.ഭൂമിയുടെ അന്തകനാകും എന്നാരും കരുതിയിട്ടില്ലാത്ത ഒന്ന്. പക്ഷേ നേട്ടങ്ങളേക്കാൾ വലിയ വിപത്താണ് ഇതുകൊണ്ടുണ്ടായത്.. അമ്പതിനായിരത്തിൽകൂടുതല് വർഷക്കാലത്തേയ്ക്കുള്ള മാലിന്യമാണ്  പത്തിരുപത് വർഷംകൊണ്ടു നാം  ഉണ്ടാക്കിയെടുത്തത്.ആരോഗ്യ മേഖലയിലും വിദ്യാഭ്യാസമേഖലയിലും വ്യവസായികമേഖലയിലും ഗണ്യമായ മാറ്റം വരുത്താൻ പ്ലാസ്റ്റിക്കിനു കഴിഞ്ഞു എങ്കിലും ഭൂമിയുടെ മുക്കിലുംമൂലയിലും പ്ലാസ്റ്റിക്കുകൊണ്ട് നിറഞ്ഞു. ഇത് വരുംകാല പരിസ്ഥിതിയെ ദൂഷ്യമായി ബാധിക്കും.ഇതെല്ലാംകാണുംബോള്  ഏതൊരു പ്രകൃതി സ്നേഹിയുടെയും മനസ്സ് വിഷമിക്കും പരിസ്ഥിതിയെ വേണ്ടപോലെ പരിഗണിക്കാത്തതുകൊണ്ടാണ് 2018 ലെ മഹാപ്രളയത്തിനെ നാം  അഭിമുഖീകരിക്കേണ്ടിവന്നത്.. ജീവിതംമുൻപോട്ടു കൊണ്ടുപോകുവാൻ പരിസ്ഥിതിക്ക് പ്രതികൂലമായ പല പ്രവർത്തന ങ്ങളിലും ഏർപ്പെടാൻ നാം  നിർബന്ധിതരാകാറുണ്ട്. അതിൻറെ പരിണിതഫലവും വളരെ അഗാധമായിരിക്കും. ഉദാഹരണം വയനാടൻ  മലനിരകളിലെ  അമിതമായ കരിങ്കൽ ഘനനം . ആ മലകളെ ഒന്നാകെ തകർക്കാനതുകൊണ്ടു സാധിച്ചു . നിരവധികാരണങ്ങൾകൊണ്ടു മലിനമാക്കപ്പെട്ട പരിസ്ഥിതിയെ തിരികെ കൊണ്ടു വരാൻ നമ്മെപ്പോലുള്ള കുട്ടികൾ തന്നെ  മുൻകയ്യെടുക്കണം. ഒന്നാമതായി പ്ലാസ്റ്റിക് ഉപയോഗം നിർത്തുക.ഉൽപാദനം നിർത്തുക.ധാരാളം വൃക്ഷങ്ങൾ  നട്ടുപിടിപ്പിക്കുക, അവയെ പരിപാലിച്ചു വളർത്തണം.. പരിസ്ഥിതിയെ ഉപദ്രവിക്കുന്ന ഒരു കാര്യത്തിലും നമ്മൾപങ്കെടുക്കില്ലെന്ന് ശപഥമെടുക്കാം. സ്കൂൾ തലത്തിലും, വിവിധ മേഖലകൾ വഴിയും സാമൂഹ്യമാധ്യമങ്ങൾ വഴിയും പരിസ്ഥിതി സംരക്ഷണത്തെ  പറ്റി ബോധവൽക്കരിക്കുകയും ചർച്ചകളും  സെമിനാറുകളും  സഘടിപ്പിക്കുകയും ചെയ്യുക, വരുന്ന  തലമുറക്കായി നമുക്കീ ഭൂമിയെ ബാക്കിവയ്ക്കാം.

sarang udayan
8 A ബി എച് എസ് എസ് കാലടി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം