സെന്റ് മേരീസ് എച്ച്. എസ്സ്. വൈന്തല
സെന്റ് മേരീസ് എച്ച്. എസ്സ്. വൈന്തല | |
---|---|
വിലാസം | |
തൃശ്ശൂര്‍ ജില്ല | |
സ്ഥാപിതം | 03 - 09 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ഇരിങാല്ക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
10-03-2010 | Smhs |
തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ കാദ്ദുകുറ്റി പഞ്ചായത്തില്‍ ചിറയും, മനയും, കാടുമുള്ള കല്ലൂര്‍ വദ്ക്കുമ്മുരി വില്ലേജില്‍ വ്യ്ന്തല പ്രദേശത്ത് കഅന്നമനദ ടൗണില്‍ നിന്ന് 5 കി.മീ. വടക്ക് അന്നമനദ-അഷ്റ്റമിചിര-റൂട്ടിലായി വൈന്തല ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നു.
==ചരിത്രം
അനേകായിരങ്ങള്‍ക്ക് ആദ്യാക്ഷരം കുറിയ്ക്കാന്‍ അവസരമൊരുക്കിയ സെന്റ് മേരീസ്ഹൈസ്ക്കൂള്‍ ത്രിശ്ശുര് ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ കാടുകുറ്റി പഞ്ചായത്തില്‍ ചാലക്കുടിപ്പുഴയുടെ തീരത്ത് വൈന്തല എന്ന കൊച്ചുഗ്രാമത്തിന്റെ ഹ്രദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. പച്ചവിരിച്ച നെല്‍പ്പാടങ്ങളും, സസ്യശ്യാമളമായ തെങ്ങിന് തോപ്പുകളും ഈ ഗ്രാമത്തിന്റെ ചാരുതയ്ക്ക് മിഴിവേകുന്നു. കണിച്ചായി, പാനായി, വലിയവീട്ടില്‍ എന്നീ മൂന്ന് കുടുംബക്കാര് 1896 -ല്‍ ഈ സ്ക്കൂള് സ്ഥാപിച്ചു . ആദ്യ മാനേജരായി തെരെഞ്ഞെടുക്കപ്പെട്ടത് കണിച്ചായി ഇട്ടൂപ്പ് ചാക്കപ്പനെയാണ് . L.S.S വൈന്തല എന്ന പേരില്‍ ആണ് ആദ്യം ഇത് അറിയപ്പെട്ടത്. 1 മുതല്‍ 4 വരെയേ തുടക്കത്തില്‍ ഉണ്ടായിരുന്നുള്ളു. പിന്നീട് ഏഴാം ക്ലാസുവരെയായി.1945 -ല്‍ സമുദായം സ്കുള് ഹൈസ്ക്കൂളായി അപ്പ്ഗ്രേഡായി ചെയ്യപ്പെട്ടു . എ.വരദരാജന് മാസ്റ്ററായിരുന്നു ഹെഡ് മാസ്റ്റര്‍ . ഈ വിദ്യാലയത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ 1976-1977 വര്‍ഷത്തിലായിരുന്നു.1179കുട്ടികളും 27 ഡിവിഷനും. ഇന്ന് ഈ വിദ്യാലയത്തില്‍ 12 ഡിവിഷനുകള്‍ മാത്രമെയുള്ളു .ഇതിനുള്ള പ്രധാന കാരണം +2 ഇല്ലാത്തതാണ് . രണ്ടു കോളനികളില്‍ നിന്നും വരുന്ന നിര്ധനനരായ കുട്ടികളുടെ ഏക ആശ്രയം ഈ വിദ്യാലയമാണ് . ഈ ഗ്രാമത്തിന്റെ മുഖഛായ മാറണമെങ്കില്‍ കൂടുതല്‍ പഠന സൌകര്യങ്ങള്‍ ഇവിടെ ഉണ്ടാകണം . S.S.L.C.യ്ക്ക് എന്നും നല്ല വിജയശതമാനം കൈവരിയ്ക്കാന്‍ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് ഈ വര്‍ഷം മുതല്‍ ഇവിടെ ഇംഗ്ളീഷ് മീഡിയം ക്ലാസുകള്‍ ആരംഭിച്ചു . Management യും p.t.a.യെയുടെയും, നാട്ടുകാരുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം മൂലം ഈ വിദ്യലയത്തിലെ പ്രവര്‍ത്തനങ്ങള്‍ വളരെ ഭംഗിയായി മുന്നോട്ട് പോയികൊണ്ടിരിക്കുന്നു.
മുകുന്ദപുരം താലൂക്കില്‍, ചാലക്കുടി ബ്ലോക്കില്‍ പ്പെട്ട ഒരു കൊച്ചുഗ്രാമമാണ് വൈന്തല .കാടുകുറ്റി പഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത് . ചാലക്കുടി പുഴ ഈ ഗ്രാമത്തെ തഴുകിയുണര്‍ത്തുന്നു . പ്രക്രതി സൌന്ദര്യം കൊണ്ട് അനുഗ്രഹീതമായ ഗ്രാമം. അതെ, ഫലഭൂയിഷ്ഠമായ മണ്ണ്, പവിത്രമായ നാട്, ദൈവ മനുഷ്യ സംഗമം നടന്ന ഭൂമി, ദൈവം മനുഷ്യരെ വാര്‍ത്തെടുത്ത പുണ്യഭൂമി, വി.ജോണ്‍ ബ്രിട്ടോ തന്റെ കാലടികള്‍ കൊണ്ട് വിശുദ്ധീകരിച്ച നാട് , വാഴ് ത്തപ്പെട്ട ചാവറയച്ചന് പുണ്യദീപം തെളിീയിച്ച നാട് , വാഴ് ത്തപ്പെട്ട എവുപ്രാസ്യാമ്മ മെനെഞ്ഞെടുത്ത നാട് , കാലാകാലങ്ങളില്‍ പുണ്യ സംഗമം നടന്ന നാട് , ഇവിടെ ആണ് വൈന്തല സെന്റ് മേരീസ്ഹൈസ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്.
ഭൗതികസൗകര്യങ്ങള്
3-9-1896 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്കൂള്‍ നിര്‍മ്മാണ കമ്മറ്റി ആദ്യകാലത്ത് നിര്‍മ്മിച്ച 2മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും, മറ്റ് നാല് ബ്ലോക്കുകളിലായ14മുറികളുള്ള കെട്ടിടങ്ങളും, ആണ്‍കുട്ടികള്‍ക്കായി 2 മൂത്രപ്പുരകള്‍ പെണ്‍കുട്ടികള്‍ക്ക് ഗേള്‍സ് ഫ്രണ്ട്ലി ഏഴ് എണ്ണവും അദ്ധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ,
- പാചകപ്പുര.
- ലൈബ്രറി റൂം.
- സയന്‍സ് ലാബ്.
- കമ്പ്യൂട്ടര്‍ ലാബ്.
- മള്‍ട്ടീമീഡിയ തിയ്യറ്റര്‍
- എല്‍.സി.ഡി. പ്രൊജക്ടര്‍ ലേസര്‍ പ്രിന്റര്‍, സ്കാനര്‍, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്ടോപ്, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്, ടി.വി. എന്നീ സൗകര്യങ്ങളും സ്കൂളിനുണ്ട്.
* ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പരിസ്ഥിതി ക്ലബ്ബ്
- വിവിധ ക്ലബ്ബ് യൂണിറ്റുകള്‍