ഗുഡ് ഷെപ്പേർഡ് ഇ. എം. എസ്. മണപ്പുറം/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
14:54, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

പ്രകൃതി നമ്മുടെ മാതാവാണ്.നമ്മുടെ മാത്രമല്ല. മൃഗങ്ങളുടെയും, പക്ഷികളുടെയും ഇഴജന്തുക്കളുടെയും തുടങ്ങി എല്ലാ ജീവന്തുക്കളുടെയും മാതാവ് പ്രകൃതിയാണ്. വളരെ സമാധാനപരമായ ജീവിതത്തിന് വേണ്ടതെല്ലാം പരിസ്ഥിതിയിൽ നിന്ന് നമുക്ക് ലഭിക്കുന്നു. മലകൾ കാറ്റിനെ തടയുന്നു. മഴപെയ്യുന്നു. പുഴകളും നദികളും ഒഴുകുന്നു. വൃക്ഷങ്ങളും ചെടികളും വേഗം വളരുന്നു. വിളവുണ്ടാക്കുന്നു. നമുക്കാവശ്യമായ ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, തുടങ്ങിയവയെല്ലാം ഭക്ഷണസാധനങ്ങളും പരിസ്ഥിതിയിൽ നിന്നും ലഭിക്കുന്നു. നമുക്കാവശ്യമായ ശുദ്ധവായു, ശുദ്ധജലം, വിറക്, താമസ സൗകര്യം പരിസ്ഥിതിയിൽ നിന്നും ലഭിക്കുന്നു. ഇത്രയും ഉപകാരം ചെയ്യുന്ന പ്രകൃതിയെ നാം സംരക്ഷിക്കണം.

വിശാലമായ വനപ്രദേശങ്ങൾ നമുക്ക് ഉണ്ടായിരുന്നു. പല കാരണങ്ങളാൽ അവ നമുക്ക് നഷ്ടപ്പെടുന്നു. പരിസ്ഥിതിയെ നാം സംരക്ഷിക്കണം. എല്ലാവർഷവും ജൂൺ അഞ്ചാം തീയതി പരിസ്ഥിതി ദിനമായി ആചരിക്കുന്നു.അതേ ദിവസം എല്ലാവർക്കും വൃക്ഷതൈകൾ നൽകുന്നു.

ഒരു തൈ നടുമ്പോൾ
ഒരു തണൽ നടുന്നു
ഒരു തൈ നടുമ്പോൾ
പല തൈ നടുന്നു
പല തൈ നടുന്നു
പല തണൽ നടുന്നു
നാടു നാടായി തുടരണമെങ്കിലോ
കാടു വളർത്തുവിൻ നാട്ടാരേ
നാടു കാടായി ത്തുലയാതിരിക്കാനും
കാടു വളർത്തുവിൻ നാട്ടാരേ.

തുടങ്ങിയ വരികൾ ഓർമിപ്പിക്കുന്നു.

വളരെ വലുതായ വനപ്രദേശങ്ങൾ നമുക്കുണ്ടായിരുന്നു. ധന തൃഷ്ണ മൂത്ത ആളുകൾ സർക്കാറിന്റെ സേവ പിടിച്ചുകൊണ്ട് വനങ്ങളെ നശിപ്പിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. വനങ്ങളില്ലാതെയാകുമ്പോൾ നമ്മുടെ നാട്ടിൽ മടയില്ലാതാകുന്നു. ഒരു കാര്യം തീർച്ച നമ്മളീ പോക്കു പോവുകയാണെങ്കിൽ വനനശീകരണം കൊണ്ട് മാത്രം ഭാവിയിൽ മുഴുവൻ ജീവജാലങ്ങളും നശിച്ചുപോവാനാണ് സാധ്യത.

മരങ്ങളും ചെടികളും നട്ടുവളർത്തി സംരക്ഷിക്കുമ്പോൾ ആ പരിസ്ഥിതിയെ മലിനപ്പെടാതെ നാം നോക്കണം. പരിസ്ഥിതി മലിനപ്പെടുന്നതിലൂടെ നമ്മുടെ ഭക്ഷണം മലിനപ്പെടുന്നു. വായു മലിനപ്പെടുന്നു.ജലം മലിനപ്പെടുന്നു. ഇതിലൂടെ നമ്മുടെ ആരോഗ്യം നശിക്കും. പല രോഗങ്ങളും വരും. അതുകൊണ്ട് നമ്മുടെ പരിസ്ഥിതിയെ വൃത്തിയായും ശുചിയായും സംരക്ഷിക്കണം. വീടും പരിസ്ഥിതിയും മലിനമാക്കാതിരിക്കുക.

JESIN G M
7 A ഗുഡ്‌ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മണപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം