ജീവിതമാം യാത്രയിൽ നാമറിഞ്ഞില്ലയോ .. പേടിപെടുത്തുന്നൊരു സ്വപ്നം പോൽ എൻ വഴികളിൽ തടസ്സമായി കൊറോണ എന്നൊരു മഹാമാരിയെ .... സത്യമോ മിഥ്യയോ എന്നറിയാതെ- ഓർക്കാപ്പുറത്തൊരു തേങ്ങലായി , ഞാൻ വിട്ടകന്നൊരെൻ വിദ്യാലയം ... ഞാനും എൻ കൂട്ടുകാരും കാണാക്കയങ്ങളിലാഴ്ന്നുപോയി ... എന്നാലും ഒറ്റക്കെട്ടായി നേരിടാം നമുക്കീ വിപത്തിനെ ... ഒന്നിച്ചു ചേർന്നീടിൽ നേരിടാൻ കഴിയുമെന്തിനെയും .. കീഴടക്കാം നമുക്കീ മഹാമാരിയെ ..