Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് വിളയാട്ടം
ആരും അറിഞ്ഞില്ല... ആരും കണ്ടതുമില്ല
എത്തിയവിവരം ആരും തിരിച്ചറിഞ്ഞില്ല
എന്നാൽ പിന്നീട് വലിയ വാർത്തകളായി
ചൈന നടുങ്ങി ലോകം നടുങ്ങി
ചൈന തൻ വൻമതിൽ ഭീതിയാൽ വിറച്ചു.
തകർച്ചതൻ കുഴി കുത്തൽ ആരംഭിച്ചിരുന്നു
തടുക്കാൻ കഴിഞ്ഞീല ഒതുക്കാൻ കഴിഞ്ഞീല
വൻനാശം ലോകത്തെയാകെയുലച്ചു
പുറംലോകം കാണാൻ മർത്യൻ ഭയന്നു.**ചൈനതൻ കാറ്റ് വീശി ഉലഞ്ഞു
ലോകമാകെ പടർന്നു നാശ വിത്ത്
മൃതി അടുത്തു.. ശവമഞ്ചങ്ങളാൽ നിറഞ്ഞ
നിയന്ത്രണങ്ങൾക്കതീതമായി നാശം ചിതറി
പ്രതീക്ഷതൻ പൊൻതളിർ കാത്തിരുന്നു
ജനം നിസ്സഹായതയാൽ തൊഴുകൈകൾ കൂപ്പി
എന്താണതിൻ പേരെന്ന് ദൈവം ചോദിച്ചു
കൊറോണ എന്നു മർത്യൻ മെല്ലെ മന്ത്രിച്ചു.
|