ഗവ. എച്ച് എസ്സ് എസ്സ് ചിതറ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
11:49, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി സംരക്ഷണം

പ്രപ‍ഞ്ചത്തിൽ ജൈവികത നിലനിൽക്കുന്ന ഒരേയൊരു ഗ്രഹമാണ് ഭൂമി. അതിനെല്ലാംശേഷം ഒരുപാട് പരിണാമങ്ങൾക്ക് വിധേയമായാണ് ഭൂമി ഇന്നത്തെ അവസ്ഥ പ്രാപിച്ചത് . നമുക്കുചുറ്റും കാണുന്നതും അജൈവികവും ജൈവികവും ചലിക്കുന്നതും ചലിക്കാത്തതുമായ എല്ലാം ചേർന്ന അവസ്ഥയ്ക്കാണ് പരിസ്ഥിതി എന്നു പറയുന്നത്. പരിസ്ഥിതിയുടെ ആവാസവ്യവസ്ഥയ്ക്കും മറ്റും ഒരു പ്രത്യേക ഘടനയുണ്ട് . എന്നാൽ, ആധുനികകാലത്ത് ഈ ഘടനയ്ക്ക് വ്യതിയാനം വരുന്നതിലൂടെയാണ് പ്രകൃതിയുടെ താളം തെറ്റുന്നത് . പ്രകൃതിയിലെ മറ്റൊന്നിനെയും ആശ്രയിക്കാതെ ഒരുവയ്ക്ക് നിലനിൽക്കാനാവില്ല. എല്ലാം ചങ്ങലപോലെ കൂട്ടുപിണഞ്ഞുകിടക്കുകയാണ് . ഏതെങ്കിലും ഒരു വംശത്തിനു നാശം സംഭവിക്കുന്നതോടുകൂടി അതിനെ ആശ്രയിച്ച് ജീവിച്ചിരുന്നവയ്ക്കും വംശനാശം ഉണ്ടാകുന്നു. ഇത് അങ്ങനെ തുടർന്നുകൊണ്ടേയിരിക്കുന്നു. പ്രകൃതിയോടു ഏറ്റവും അടുത്തുവസിച്ചിട്ടും മനുഷ്യൻ സ്വന്തം പുരോഗതിയ്ക്കുവേണ്ടി പ്രകൃതിയെതന്നെ ഇല്ലാതാക്കുകയും ചെയ്യുന്നു. എല്ലാ ജീവജാലങ്ങളും പ്രകൃതിയോട് ഒത്തിണങ്ങി കോട്ടം തട്ടാതെയാണ് കഴിയുന്നത് . എന്നാൽ, മനുഷ്യൻ മാത്രമാണ് പ്രകൃതിയോട് പിണങ്ങി ജീവിക്കുന്നത് . മാനവരാശിയുടെ പുരോഗമനത്തിനായി പ്രകൃതിയുടെ സന്തുലിതാവസ്ഥ തെറ്റിക്കുന്നതും മനുഷ്യർ തന്നെ. ചുരുക്കുിപ്പറഞ്ഞാൽ, ആധുനികകാലത്ത് പരിസ്ഥിതിയ്ക്കു ദോഷം വരുത്തുന്നത് നാം തന്നെയാണ് . എന്നിരുന്നാൽപോലും നമുക്ക് പ്രകൃതിയെ ആശ്രയിക്കാതെ നിലനിൽക്കാനാകില്ല എന്നതാണ് സത്യം. പ്രകൃതി നൽകുന്ന വരദാനങ്ങൾ അവയുടെ കാലാവസ്ഥയ്ക്കനുസരിച്ചുള്ളതാണ് . അതിൽ നിന്നും രക്ഷ നേടുന്നതിനായി മനുഷ്യർ അവയുടെ പ്രതിരോധകങ്ങളെ കൃത്രിമമായി സൃഷ്ടിച്ചു. ശാസ്ത്രരംഗത്ത് മനുഷ്യൻ അങ്ങനെ പുരോഗതികൾ കൈവരിച്ചുകൊണ്ടേയിരുന്നു. എല്ലാത്തിനും പ്രകൃതിയെതന്നെ വിനിയോഗിച്ചു. അങ്ങനെ, പ്രകൃതിയെ അനുസരിക്കാതെ, അതിനു കീഴടങ്ങാതെ, അതിന്റെ സന്തുലിതാവസ്ഥയുടെ ക്രമീകരണം തെറ്റിച്ച് മനുഷ്യൻ ജീവിച്ചു. അപ്പോഴാണ് , പുതിയ പുതിയ രോഗങ്ങൾ കടന്നുവന്നത് . പ്രകൃതിയെ ചൂഷണം ചെയ്യുന്നതിലൂടെ കടന്നുവരുന്ന ഇത്തരം രോഗങ്ങൾ മാനവരാശിയുടെ നിലനിൽപ്പിനെ സാരമായി ബാധിക്കുന്നു. പരിസ്ഥിതിയ്ക്ക് മലിനീകരണങ്ങൾ. തകരാറ് വരുത്തുന്ന എല്ലാതരത്തിലുള്ള മറ്റൊന്നാണ് മലിനീകരണങ്ങളും പരിസ്ഥിതിയ്ക്കും അതിന്റെ വ്യവസ്ഥകൾക്കും വ്യതിയാനം വരുത്തുന്നു. വായുമലിനീകരണം, ജലമലിനീകരണം, അന്തരീക്ഷമലിനീകരണം എന്നിവയെല്ലാം അതിനുദാഹരണങ്ങളാണ് . മനുഷ്യൻ എല്ലാം നിർമിച്ചെങ്കിലും അവയുടെ നിലനിൽപ്പ് കൃത്രിമമായി പ്രകൃതിയെ ആശ്രയിച്ചുള്ളവയാണ് . ഇങ്ങനെ, കൃത്രിമമായി നിർമ്മിച്ചിട്ടുള്ളവയ്ക്ക് ഒരു ദോഷവശം കാരണമാകുന്നത് . കൂടിയുണ്ട് . പ്ലാസ്റ്റിക് അതാണ് ഏറ്റവും മലിനീകരണങ്ങൾക്ക് വലിയൊരു വിപത്താണ് . വെള്ളത്തെ മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നതിന് പ്ലാസ്റ്റിക് ഒരു തടസ്സമാണ് . അതു വർഷങ്ങളോളം മണ്ണിൽ കിടന്നാലും മണ്ണിൽ ലയിച്ചുചേരുകയില്ല. ഇത് മണ്ണിന്റെ ഘടനയെ സാരമായി ബാധിക്കുന്നു. പെട്രോളിയം, ആണവോർജ്ജം തുടങ്ങിയവയിൽനിന്നും വൈദ്യുതോർജ്ജം നിർ മ്മിച്ചെടുക്കുന്ന നിലയങ്ങൾ പുറന്തള്ളുന്ന വിനാശകരമായിട്ടുള്ള രശ്മികൾ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു. വിളവിന്റെ വർദ്ധനയ്ക്കുവേണ്ടി രാസകീടനാശിനികൾ തളിയ്ക്കുന്നു. അതിന്റെ ഫലമായി അവ മണ്ണിന്റെ ഘടനയെ ബാധിക്കുന്നു. ജൈവകീടനാശിനികൾ പ്രകൃതിയുമായി ഒത്തിണങ്ങുന്നവയാണ് . എന്നാലതിന്റെ സ്ഥാനത്ത് ഇത്തരത്തിലുള്ളവ വരുന്നതാണ് സന്തുലിതാവസ്ഥയ്ക്ക് തകരാറ് വരുത്തുന്നത് . ജൈവപരമായിട്ടുള്ളവ ഉപയോഗിക്കുന്നതിലൂടെ മാത്രമേ നമുക്ക് മലിനീകരണങ്ങൾ കുറയ്ക്കാനാകൂ. പ്രകൃതിയുമായി ഒത്തിണങ്ങി വസിച്ചാൽ മാത്രമേ മാറ്റം അനിവാര്യമാകുകയുള്ളൂ. പരിസ്ഥിതിയെ സംരക്ഷിക്കുക എന്നുള്ളത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ് . പരിസ്ഥിതിയെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്താൽ അവ നമ്മെ തിരിച്ചും സ്നേഹിക്കുന്നു. അത്തരത്തിലുള്ള ഒരു നന്മ നിറഞ്ഞ നല്ല നാളേയ്ക്കായി നമുക്ക് പ്രത്യാശിക്കാം..........

ദേവിക സി
10 C ഗവ. ഹൈ സ്‌കൂൾ, ചിതറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം