ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/രോഗം വില്ലനും പിന്നെ

Schoolwiki സംരംഭത്തിൽ നിന്ന്
10:39, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗം വില്ലനും പിന്നെ...

ഇന്ന് മനുഷ്യർ വീട്ടിലടങ്ങി...
അവർക്കാനന്ദം ധ്യാനത്തിലും പ്രാർത്ഥനയിലും...
അങ്ങനെ അവർക്ക് സുഖം...
ഭൂമി അവരുടെ മുറിവുണക്കി.
അവർ ഭൂമിയെയും ശരിപ്പെടുത്തി,
എന്നാലും ചിലർ പോയി...
അവർക്കു വേണ്ടി ദുഃഖിച്ചു...
പിന്നെ ഇവർ പുതുവഴികൾ കണ്ടെത്തി.

ഈ സമയം ചിലർ
വായനയും പഠിപ്പും മൊബൈലിലൊതുക്കി.
വാട്ട്സാപ്പും യൂട്യൂബും ഗർജിച്ചു തുടങ്ങി...
ചാറ്റിനും കമ്മൻറിനും തെല്ലും കണക്കില്ല.
ടിക്ടോക്കും പഠിച്ചു.
ഇടക്കൊരു വിശ്രമം.
ഇടവേളയിൽ ഭക്ഷണം.
കളിയും കാര്യവും തുല്യം.
അവർ ജീവിതം പഠിച്ചിട്ടും ഇവർ മാറിയില്ല...

 

ഫാത്വിമ ഫിദ കെ
4 B ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത