ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
23:32, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

മനുഷ്യ ജീവൻ കാർന്നെടുക്കാനായ്
വുഹാനിൽ നിന്നെത്തിയ വൈറസാം കൊറോണ
 ടീ വി തുറന്നാൽ കോവിഡ്
വാവിട്ടലറും ഭീകരരൂപം
ഉറഞ്ഞുതുള്ളി താണ്ഡവമാടി
വറുതിയിലാക്കി മാനവരെ
അമ്പലമില്ല പള്ളിയുമില്ല സ്‌കൂളുമില്ല
ജോലിയുമില്ല മനുഷ്യന്
പുത്തനുടുപ്പെല്ലാം പെട്ടിക്കകത്തായി കതകടച്ചു വീട്ടിലിരിപ്പായി
ചിക്കൻ ബർഗറും തിന്നു നടന്നവൻ
ചക്കയും ചേനയും തേടി നടപ്പായ്..
അടച്ചുപൂട്ടി നാടുകളെല്ലാം
തുടച്ചു നീക്കി മദ്യക്കടകൾ
പിടിച്ചു നിൽക്കാൻ റേഷൻ അരിയും
കുടിച്ചു കഴിയാൻ മിൽമ പാലും..
സോപ്പ് പതച്ച് കൈകൾ കഴുകുാനു-
പദേശിച്ച് ആരോഗ്യ മേഖല
മാസ്കണിഞ്ഞ് കൈകൾ കഴുകി
തുരത്തിടാം മഹാമാരിയേ..
ലോക്ഡൗൺ ദിനമെണ്ണി
പോവുകയാണീ ദിനരാത്രങ്ങൾ
വാക്കുകളില്ല ദൈവങ്ങൾക്കും
അടച്ചു പൂട്ടി അവരേയും
മനുഷ്യ ജീവൻ കാർന്നെടുക്കാനായ്
വുഹാനിൽ നിന്നെത്തിയ വൈറസ്സ്.

ജിത്തു സീ. പീ .
7 സി ജാനകി മെമ്മോറിയൽ യു .പി .സ്കൂൾ ,ചെറുപുഴ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത