എൽ.എം.എസ്.എൽ.പി.എസ്. മംഗലത്തുകോണം/അക്ഷരവൃക്ഷം/എന്റെ നൊമ്പരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:21, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ നൊമ്പരങ്ങൾ

2020 മാർച്ച് 4 ബുധനാഴ്ച. മംഗലത്തുകോണം എൽ. എം. എസ് എൽ. പി. എസിലെ കുട്ടികൾക്ക് ഉത്സവദിനം. ഞങ്ങളുടെ പുതിയ സ്ക്കൂൾ മന്ദിരോദ്ഘാടനവും വാർഷികാഘോഷവും ഒരുമിച്ച് അടിച്ച് പൊളിച്ച് ആഘോഷിച്ച ദിവസം. പിറ്റേന്ന് മുതൽ ഞങ്ങൾ പുതിയ സ്ക്കൂളിലെത്താൻ തിടുക്കം കൂട്ടുകയായിരുന്നു. കാരണം എന്താണെന്നല്ലേ. പാർക്കിലെ ഊഞ്ഞാലിലാടണം, സ്ളൈഡിലൂടെ ചറുകി കളിക്കണം, പുതിയ ചാര് ബെഞ്ചിലിരിക്കണം..... സന്തോഷദിനങ്ങൾ നീണ്ടു നിന്നില്ല. പത്താം തീയതി രാവിലെ ഹെഡ്മിസ്ട്രസ് അസംബ്ലിയിൽ കൊറോണ വൈറസിനെകുറിച്ചും, കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുന്നതിനെകുറിച്ചും പറഞ്ഞു തന്നു. പുതിയ ചാര് ബെഞ്ചിൽ ഗമയോടെ ചാരിയിരുന്ന് പഠനത്തിൽ മുഴുകിയെങ്കിലും ടീച്ചർ എപ്പോഴാണ് കളിക്കാൻ വിടുക എന്ന ചിന്ത ഇടയ്ക്കിടയ്ക്ക് ഉണ്ടായി. ആഹാരം കഴിച്ചതിനു ശേഷം ആ സത്യം ഞങ്ങളെ അറിയിച്ചു. ``സ്കൂളടച്ചു, പരീക്ഷ ഇല്ല. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആരും ഇങ്ങോട്ട് വരണ്ട.വിശ്വസിക്കാനായില്ല. പുതിയ ക്ളാസ് മുറിയിലിരുന്ന് പഠിക്കാനും പുതിയ സ്ക്കൂൾ മുറ്റത്ത് ഓടിക്കളിക്കാനും, പാർക്കിലെ ഊഞ്ഞാലിലാടാനും..... ഒന്നിനും പറ്റില്ലല്ലോ. എനിക്ക് കരയാൻ തോന്നി. അടുത്ത വർഷം ഞാൻ 5 ാം ക്ലാസിലാണ്. ഈ സ്കൂളിലെ കളിയും ചിരിയും പഠനവും ഇന്നത്തോടെ തീരുകയാണല്ലോ എന്ന ചിന്ത ഞങ്ങൾ 4 ാം ക്ലാസുകാരെ വളരെ വേദനിപ്പിച്ചു. മനസ്സില്ലാ മനസ്സോടെ ഞങ്ങൾ 4 ാം ക്ലാസുകാർ സ്കൂളിന്റെ പടികളിറങ്ങി.

നിയ. എസ്
4 A എൽ.എം.എസ്.എൽ.പി.എസ്. മംഗലത്തുകോണം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ