ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/അന്നുംഇന്നും
അന്നുംഇന്നും
അന്ന് അയൽപക്കത്തെ ഗണേശൻ ദുബായിൽ നിന്ന് വന്നതറിഞ്ഞപ്പോൾ എനിക്ക് ഇരിക്കപ്പൊറുതിയില്ലാതായി .പെട്ടി പൊട്ടിക്കുമ്പോഴേക്ക് അവിടെ എത്തണം .ഞാൻ നടത്തത്തിന് വേഗം കൂട്ടി... പിന്നെഓടി. ഇന്ന് ഗണേശൻ ദുബായിൽ നിന്ന് വന്നതറിഞ്ഞപ്പോൾ എനിക്ക് ഇരിക്കപ്പൊറുതിയില്ലാതായി. ഞാൻ വീടിന്റെ ജനാലകൾ വലിച്ചടച്ച് കൊളുത്തിട്ടു. വാതിലുകൾ താഴിട്ടു പൂട്ടി.
|