സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/അക്ഷരവൃക്ഷം/കൊറോണ എന്നെ പഠിപ്പിച്ചത്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്നെ പഠിപ്പിച്ചത്

എന്തൊരു അഹങ്കാരമായിരുന്നു മനുഷ്യർക്ക് ! എല്ലാം നേടിയെന്ന ഭാവം. പരസ്പരം സംസാരിക്കാനോ കുശലം ചോദിക്കാനോ സമയമില്ല. എല്ലാവർക്കും തിരക്ക്. മറ്റുള്ളവർക്ക് എന്ത് സംഭവിച്ചാലും അത് തന്നെ ബാധിക്കില്ല എന്ന ചിന്ത. എല്ലാറ്റിനെയും തന്റെ കാല്കീഴിൽ കൊണ്ടുവരാനുള്ള തന്ത്രപ്പാട്. മനുഷ്യനും രാജ്യങ്ങളും എല്ലാം പരസ്പരം മത്സ്യരിക്കുകയായിരുന്നല്ലോ.

എത്ര പെട്ടെന്നാണ് എല്ലാം മാറിയത്. വെറും ഒരു വൈറസ് മനുഷ്യചരിത്രം തന്നെ മാറ്റിമാറിച്ചില്ലേ. ഇപ്പോഴല്ലേ നാം ജീവന്റെ യഥാർത്ഥ വില മനസ്സിലാക്കിയത്. അതിനുവേണ്ടി എന്തും ചെയ്യാൻ നാം തയ്യാറായില്ലേ! ഇനിയെങ്കിലും പരസ്പരം സ്നേഹിച്ചും മനസ്സിലാക്കിയും പങ്കുവച്ചും ഐക്യത്തോടെ നമുക്ക് ജീവിക്കാം. ഐശ്വര്യപൂർണ്ണമായ നല്ലൊരു നാളേക്കുവേണ്ടി സര്വേശ്വരനോട് നമുക്ക് പ്രാർത്ഥിക്കാം

അജ്മൽ ഖാൻ
V C സെൻറ് മേരീസ് എച്ച്.എസ്.എസ് വെട്ടുകാട്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം