ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്/അക്ഷരവൃക്ഷം/നല്ലൊരു നാളേക്ക്

23:31, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ലൊരു നാളേക്ക്

രോരുത്തർക്കും ഉണ്ടായിരിക്കേണ്ട പ്രധാന ശീലങ്ങളിൽ ഒന്നാണ് വ്യക്തി ശുചിത്വം. അത് പാലിച്ചു എങ്കിൽ മാത്രമേ രോഗങ്ങളിൽ നിന്നും മുക്തി നേടാൻ സാധിക്കുകയുള്ളൂ. അറിഞ്ഞും അറിയാതെയും പലരും മാലിന്യങ്ങൾ പരിസരങ്ങളിൽ നിക്ഷേപിക്കാറുണ്ട്. അതിൽനിന്നെല്ലാം രോഗം പടരാൻ സാധ്യത കൂടുതലാണ്.

വാസസ്ഥലങ്ങൾക്ക് ചുറ്റും വെള്ളം കെട്ടിനിൽക്കുന്നത് പാടില്ലാത്തതാകുന്നു. പലതരം അസുഖങ്ങൾക്കു് കാരണമായ കൊതുക് പോലുള്ള ജീവികൾ വളരുന്നത് ഇവിടങ്ങളിലാണ്. ഇത്തരം അവസ്ഥകൾ ഒഴിവാക്കാൻ നാം കൂലി കൊടുത്ത് ആളെ ഏൽപ്പിക്കുക അല്ല വേണ്ടത്, സ്വയം സന്നദ്ധരായി പ്രവർത്തിക്കുകയാണ്. അതിന് തയ്യാറായില്ലെങ്കിൽ രോഗത്തെ ക്ഷണിച്ചുവരുത്തുന്ന അവസ്ഥയായി മാറും. ജലത്തിൽ കൂടിയും പല അസുഖങ്ങളും പിടിപെടാറുണ്ട്. അതുകൊണ്ട് ജലം മലിനമാകാതെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. മലിനജലവും മലിനമായ ഭക്ഷ്യവസ്തുക്കളും ഉപയോഗിക്കാനും പാടില്ല. സ്വയം പ്രവർത്തിക്കുന്നതോടൊപ്പം ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ധാരണ ഇല്ലാത്തവർക്ക് ബോധവൽക്കരണം നടത്താനും നാം തയ്യാറാവണം. അതിന് ആരോഗ്യ പ്രവർത്തകരുടെയും മറ്റും സഹായം എപ്പോഴും ലഭിക്കുന്നതാണ്. എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ ശുചിത്വമുള്ള കുടുംബത്തെയും സമൂഹത്തെയും വാർത്തെടുക്കാം. അതിലൂടെ ആരോഗ്യമുള്ള ഒരു ജനതയാണ് ഉണ്ടാകുന്നത് അതാണ് ഒരു രാഷ്ട്രത്തിൻറെ യഥാർത്ഥ ശക്തി.

വ്യാസൻ കെഎസ്
8ഡി ജി വി എച്ച് എസ് എസ് കീഴുപറമ്പ്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം