വെള്ളോറ എ യു പി സ്കൂൾ/അക്ഷരവൃക്ഷം/പ്രതീക്ഷ
പ്രതീക്ഷ
വിവാഹത്തിന് ഇനി വെറും അഞ്ച് ദിനങ്ങൾ മാത്രം. തന്റെ ഭാവി വരനുമായി ചാറ്റ് ചെയ്തു വളരെ വൈകിയാണ് അമ്മുച്ചേച്ചി ഉറങ്ങിയത്. എഴുന്നെല്കാൻ വൈകും. കല്യാണപെണ്ണിനേക്കാൾ ബന്ധുക്കൾക്കാണ് തിടുക്കം. ബോംബെ എന്ന മഹാനഗരം ചുറ്റിക്കറങ്ങാൻ. ചെറുക്കൻ പാലക്കാട് ആണെങ്കിലും അച്ഛന്റെ ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി അവിടെ താമസിക്കുന്നു. മിക്കവാറും ഗുരുവായൂരപ്പന്റെ സമക്ഷത്തിലായിരിക്കും താലികെട്ട്. ഇന്ന് നേരത്തെ ഉണർന്ന് പത്രം നോക്കിയപ്പോഴാണ് ഞാനാ ദുരന്തവാർത്ത ശ്രദ്ധിച്ചത്. ഏതോ ഒരു ചെറിയ വൈറസിനെ ഭയന്ന് അതിനെ പ്രതിരോധിക്കാനായി ആളുകൾ കൂടുന്ന ചടങ്ങുകൾ മട്ടിവെക്കണമെന്ന്. ആദ്യമെനിക്ക് ചിരിക്കാനാന്ന് തോന്നിയത്. ഇത്രയും ചെറിയ വൈറസിനെ ഭയന്നോ?. കേരളവും, അല്ല ഈ ലോകം? പിന്നെയെനിക്ക് അതിനെക്കുറിച്ചു അറിയാൻ കൂടുതൽ ആകാംക്ഷയായി. പത്രം ഒന്നാകെ അരിച്ചുപെറുക്കിയപ്പോഴാണ് ഈ വൈറസ്സിന്റ ഭീകരത മനസിലായത്. ലോകത്തെത്തന്നെ കാൽഭാഗത്തോളം ഈ ഭീകരൻ കാർന്നു തിന്നിരിക്കുന്നത്. ഇന്നുമുതൽ ഞാനും പോരാടും പ്രതിരോധത്തിലൂടെ, ഞാൻ കാരണം ആരും വിഷമിക്കരുത്. ആശ്വാസം നിറഞ്ഞ മൂന്നു ദിനങ്ങൾക്കു ശേഷമുള്ള പത്രം കാണുമ്പോഴല്ലേ എനിക്കു ബോധ്യപ്പെട്ടത് 'lockdown' ഞാനിതുവരെ കേൾക്കതൊരു വാക്ക്, അല്ല അവസ്ഥ..... അച്ഛന്റെ വാക്കുകൾ ക്കൊടുവിൽ എന്റെ നെഞ്ചിലെ തീയൊന്നണഞ്ഞു. പരിഭ്രാന്തമായ എന്റെ മനസ്സിപ്പോൾ പ്രതിരോധിക്കുവാൻ തയ്യാറെടുക്കുകയാണ്. മറ്റു രാജ്യങ്ങൾ പോലെ തളരുന്നതല്ല ഭാരതം. മഹാപ്രളയത്തെ അതിജീവിച്ച കേരളത്തിന് ഈ വൈറസിനെ തുരത്താനാണോ പാട്. എന്റെ പിഞ്ചു കൈകൾ കഴുകി, ശുചിത്വം പാലിച്ചു ഞാനും ഈ മഹായജ്ഞത്തിൽ പങ്കാളിയാകും. പുതുപ്രതീക്ഷകളുടെ നാമ്പുകൾ എന്നിൽ മുളപൊട്ടി.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ