ജി എൽ പി എസ് കടുക്കാരം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
14:53, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

വേനലവധിയടുത്തൂ ഇനി
ആർത്തുല്ലസിച്ചു നടക്കാം.
മുറ്റത്തൊരൂ‍ഞ്ഞാലു കെട്ടിടേണം,
കൂട്ടരുമൊത്തു കളിച്ചിടേണം.
പെട്ടെന്നു ലോകത്തെ ഞെട്ടിച്ചു കൊണ്ടെത്തി
കൊറോണയെന്ന മഹാമാരി.
കളിയില്ല, ചിരിയില്ല
പാട്ടില്ല,കൂത്തില്ല നാട്ടിലൊന്നും.
അതിജീവനത്തിനായെല്ലാരുമിപ്പോൾ
അകലത്തിരിക്കേണം എന്നു കേട്ടു.
എത്ര നാളിങ്ങനെ വീർപ്പുമുട്ടീ
വീട്ടിന്നകത്തു കഴിഞ്ഞിടേണം
എന്തൊരു ദുർവിധിയാണിതു ദെെവമേ!
ലോകം മുഴുവൻ കൊറോണ മാത്രം!
 

അനുനന്ദരാജ്
3 ജി.എൽ.പി.എസ് കടുക്കാരം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത