എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ ചെറുത്ത് നിൽപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
15:53, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചെറുത്ത് നിൽപ്പ്


ലോകമഹായുദ്ധങ്ങളുടെ ഭീകരതയെക്കാൾ ലോകം വിറച്ചു പോയ മഹാമാരിയായി മാറിയിരിക്കുകയാണ് കോവിഡ്-19. കൊട്ടാരമെന്നോ ചേരിയെന്നോ വ്യത്യാസം ഇല്ലാതെ ജാതിയ്ക്കും അതിർത്തികൾക്കും വില കൊടുക്കാതെ അത് അതിവേഗം പടരുകയാണ്. ഇതിനൊരു മരുന്ന് കണ്ടെത്താൻ കഴിയാതെ പകച്ചു നിൽക്കുകയാണ് ശാസ്ത്രലോകം. നിരത്തുകൾ ശൂന്യമായ മൂകത നിറഞ്ഞു നിൽക്കുന്ന ഈ അന്തരീക്ഷത്തെ ഭയക്കുകയല്ല ജാഗ്രതയോടെ പ്രതിരോധിക്കാം. ഈ കോവിഡ് സൃഷ്ടിച്ച ലോക്ക്ഡൌൺ കാലത്ത് പ്രകൃതിയുടെ മാറ്റം ഏറെ ശ്രദ്ധിക്കണം. വായു മലീനികരണത്തിന് വലിയ തോതിലുള്ള കുറവാണ് ഉണ്ടായത്. വന്യജീവികൾ ഭയമില്ലാതെ സ്വാതന്ത്ര്യം അനുഭവിക്കുന്നു. കാടും പുഴയും പ്ലാസ്റ്റിക് ടൂറിസത്തിൽ നിന്നും മുക്തി നേടിയിരിക്കുന്നു. ചിത്രശലഭങ്ങളും കിളികളും മാത്രം നിറഞ്ഞ് യാത്ര ചെയ്യുന്ന അന്തരീക്ഷം നമുക്കൊരു പാഠമാണ്. മനുഷ്യനെ വീടുകളിൽ തളച്ചിട്ട് പ്രകൃതി അനുഭവിക്കുന്ന സ്വാതന്ത്ര്യം നമ്മൾ മൂകമായി കണ്ടു നിൽക്കുന്നു. പുതുതായി പഠിച്ച ശുചിത്വ ശീലങ്ങൾ ഇനിയുള്ള നമ്മുടെ അവശേഷിക്കുന്ന ജീവിതത്തിൽ പാഠമായി കാണാം.

അഭിനന്ദ് A. S
6 C എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ