ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/സ്നേഹത്തിന്റെ കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്നേഹത്തിന്റെ കരുതൽ

ലോകമെങ്ങും പടർന്നു പിടിച്ചു
കൊറോണയെന്നൊരു മഹാമാരി.
മനുഷ്യരെയെല്ലാം ഭീതിയിലാക്കി
അവന്റെ പ്രയാണം തുടരുന്നു....
ജാതിമതഭേദമന്യേ മാനവർ
ജീവനായ് കേഴുന്നു.
എന്നാൽ ഈ മഹാമാരി മാനവനെ
പലതും പഠിപ്പിച്ചു.
അവൻ മനുഷ്യരെയെല്ലാം വീട്ടിലാക്കി
ശുചിത്വം എന്തെന്ന് ചൊല്ലിത്തന്നു.
വീടുകളിൽ സ്നേഹത്തിൻ വിത്ത് വിതച്ചു.
ആതുരസേവകർ രാപകലില്ലാതെ
നമുക്ക് കാവലായി നിൽക്കുമ്പോൾ
അവരോടൊപ്പം ചേർന്നിടാം
ഈ മഹാമാരിയെ തുരത്തീടാം.
ലോകമെങ്ങും മാതൃകയാക്കിയ
കേരളം നമുക്കൊപ്പം നിൽക്കുമ്പോൾ
ഭയക്കേണ്ട ഈ മഹാമാരിയെ
ജാഗ്രതയോടെ നമുക്ക് നേരിടാം.
 

നന്ദന ജി എസ്സ്
4 B ഗവ. യു. പി. എസ് , വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - nixonck തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത