എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/അക്ഷരവൃക്ഷം/മനസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
മനസ്സ്

മനസ്സ് ഒരു ചില്ലുപാത്രം പോലെയാണ്.ഒരു ചില്ലുപാത്രം നമ്മുടെ അശ്രദ്ധ മൂലം പൊട്ടുന്നതെങ്ങനെയാണോ അതുപോലെയാണ് മനസ്സിലെ നമ്മുടെ അഹങ്കാരവും അശ്രദ്ധയും മൂലമത് പൊട്ടിത്തകരുന്നു. മനസ്സിന്റെ നിയന്ത്രണം മനുഷ്യന്റെ കൈകളിലാണ്. അതു കൈവിട്ടുപോകുമ്പോൾ ഒൻപത് മൂല്യങ്ങളും നഷ്ടപ്പെടുന്നു. അതായത് സ്നേഹം ,സന്തോഷം ,സമാധാനം , ദീർഘക്ഷമ,ദയ ,പരോപകാരം,വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം, എന്നിവ ന,ഷ്ടപ്പെടുമ്പോൾ മനുഷ്യമനസ്സ് ക്രോധം , ലോഭം, മോഹം, മദം,മത്സരം ,എന്നിവ കൊണ്ട് നിറയുന്നു. ആരാണ് മാനുഷിക മൂല്യങ്ങൾ ചോർന്ന് പോകാതെ സംരക്ഷിക്കുന്നത് അവർക്ക് ജീവിതത്തിലൊരിടത്തും പരാജയമുണ്ടാവില്ല. മനസ്സു മലിനമാകുന്നതിനു കാരണം മനുഷ്യൻ തന്നെയാണ്. മറ്റുള്ളവർക്കു നന്മ വരുന്നത് കാണുമ്പോൾ അസൂയ കൊണ്ട് തന്റെ മനസ്സ് മലിനമാകുന്നു. മനസ്സ് ഒരു സിന്ദൂര ചെപ്പ് പോലെയാണ്. അത് കൈവിട്ടു പോയാൽ അതിലെ സിന്ദൂരം തെറിച്ചു തറയിൽ പടരും . തറ വൃത്തികേടാകും . മനുഷ്യൻ വിവിധ പാപങ്ങളാൽ മനസ്സിനെ മാലിന്യമാക്കുന്നു.നദി മാലിന്യമാക്കുന്നതു പോലെ മനുഷ്യ മനസ്സ് ദുഷ്ട ചിന്തകളാൽ മാലിന്യമാകുന്നു. മനസ്സിനെ സ്വയം കീഴടക്കുക ,മറ്റുള്ളവരെ കീഴടക്കാൻ അനുവദിക്കുകയുമരുത് . മനസ്സിൽ തോന്നിയത് അപ്പോൾ പറയുഞ്ഞു.. പക്ഷേ അത് വേണ്ടായിരുന്നു..എന്ന് ഇപ്പോൾ തോന്നുന്നു. എന്ന് പലരും പറയാറുണ്ട്. അത് കൊണ്ട് പെട്ടെന്ന് പ്രതികരിക്കേണ്ട , മനസ്സിന് നിയന്ത്രിച്ച് ചൊൽപ്പടിക്ക് നിർത്തി, ചിന്തിച്ച് സാവകാശം സംസാരിക്കാം .പിന്നെ ഒരിക്കലും പശ്ചാത്തപിക്കേണ്ടിവരില്ല.

രോഹൻ
8A എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ
നെടുമങ്ങാട് ഉപജില്ല
തിര‍ുവനന്തപ‍ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം