പല പല രോഗങ്ങൾ
പല പല പേരിൽ
ഒരോ കാലവും വന്നു ചേരുന്നു
ചിലതിനു മരുന്നുകൾ കണ്ടു പിടിക്കുന്നു
ചിലതിനു പ്രതിരോധ മരുന്നുകളും
മനുഷ്യനു വൃത്തിയും പരിസര ശുദ്ധിയും
പാടേ മറന്ന പ്രവർത്തികളും
ആഹാരത്തിലോ നിയന്ത്രണമില്ല
കഴിക്കുന്നതൊക്കെയും വിഷമയവും
നമ്മളായ് വരുത്തി വയ്ക്കുന്ന രോഗങ്ങൾ
പഴി പറയുന്നത് മറ്റുള്ളവരേയും
ബാക്കി പകുതി നമ്മേ സൃഷ്ടിച്ച
ലോക സൃഷ്ടാവായ ഈശ്വരനും ...