എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ/അക്ഷരവൃക്ഷം/ഇങ്ങനെയും ഒരു കാലം....

Schoolwiki സംരംഭത്തിൽ നിന്ന്
ഇങ്ങനെയും ഒരു കാലം....
ഒരിക്കൽ കൂടി... ഇത്തവണ കേരളത്തെ മാത്രമല്ല ലോകത്തെ തന്നെ വിഴുങ്ങാനും കാൽകീഴിലാക്കാനും ശക്തിയുള്ള ഒരു മഹാമാരിയുടെ പിടിയിലാണ് നമ്മൾ. ഏവരുടേയും ജീവനു തന്നെ ഭീഷണി മുഴക്കുന്ന, പുറത്തുവരാതെ അങ്ങിങ്ങായി ഒളിഞ്ഞിരുന്ന് കീഴ്പ്പെടുത്തുന്ന ഒരു ശത്രു... കോവിഡ് 19. അതെ, ഇതൊരു കൊറോണക്കാലം. മൂന്നാം ലോക മഹായുദ്ധമെന്നുപോലും വിശേഷിപ്പിക്കപ്പെട്ട മഹാവിപത്തിന്റെ കാലം. ഭയപെടുത്തുകയല്ല! പകരം മനസ്സിൽ മായാത്ത ചിത്രങ്ങളായി തങ്ങിനിൽക്കുന്ന ചില കാഴ്ചകൾ പങ്കുവെക്കലാണ് എന്റെ ലക്ഷ്യം

കുറേ ദിവസങ്ങളായി നാം വീടിനുള്ളിലാണ്. നമ്മുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി നാം കൂട്ടിലടച്ചവയെല്ലാം സ്വതന്ത്രമായി വിഹരിക്കുന്നു. ലോകം മുഴുവൻ അടക്കി വാണ മനുഷ്യ രാശിയുടെ വിധി നിർണ്ണയിക്കുന്നതാവട്ടെ മനുഷ്യന്റെ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത ഒരു വൈറസും. എന്നാൽ തിരക്കേറിയ ജീവിതത്തിനിടയിൽ നമുക്ക് നഷ്ട്ടമായ ചില നിമിഷങ്ങൾ തിരിച്ചു പിടിക്കുന്ന കാലം കൂടിയാണിത്. കുടുംബത്തോടൊപ്പം കളിച്ചും ചിരിച്ചും ചിലവഴിക്കാൻ ലഭിക്കുന്ന നിമിഷങ്ങളായും നമുക്കിതിനെ കാണാം. ഉത്തരവാദിത്തങ്ങളും ജോലികളും പങ്കു വെച്ചു കുടുംബത്തിന്റെ ദൃഢതയും ഐക്യവും ഉറപ്പാക്കേണ്ടതും നമ്മുടെ കടമയാണ്.
നമ്മുടെ മനസ്സിന്റെ ഓർമകളുടെ ഏടുകൾ ഒന്ന് പിന്നോട്ട് മറിച്ചു നോക്കുമ്പോൾ അതിൽ ഇപ്പോഴും ഉണങ്ങാത്ത മുറിവുകളുടെ ഒരേട് നമ്മുടെ ശ്രദ്ധയിൽ പെടുന്നില്ലേ? നമ്മളിൽ ചിലർക്കെങ്കിലും അതൊന്നും ഓർക്കാൻ ഇഷ്ട്ടപ്പെടാത്ത അധ്യായങ്ങളാണ്. ഒരർത്ഥത്തിൽ പറഞ്ഞാൽ ഈ മറവി മനുഷ്യ സഹജമാണ്. അന്നത്തെ നമ്മുടെ ഒത്തൊരുമ നാം മറന്നിരിക്കുന്നു. സ്വാർത്ഥതയില്ലാത്ത ലോകത്തെകുറിച്ചുള്ള ഓർമ്മകൾ നാം മറന്നിരിക്കുന്നു. ജാതിയും മതവും, മുതലാളിയും തൊഴിലാളിയും, ആണും പെണ്ണും, കുട്ടികളും മുതിർന്നവരുമെന്നൊന്നുമില്ലാതെ നാമൊത്തുചേർന്ന നിമിഷങ്ങളായിരുന്നു അത് അതെ പറ്റിയോർക്കുമ്പോൾ നമ്മുടെ മനസിലേക്കു കടന്നുവരുന്ന ഭീതിക്കപ്പുറം പ്രകൃതിയുടെ ഒരു മധുര പ്രതികാരമായി കാണാം അതിനെ. എന്നാൽ ഇത്തവണ ഈ പ്രതിസന്ധി നിയന്ത്രിക്കേണ്ടത് നമ്മളാണ്. പക്ഷെ അതിനു സാഹസികമായ കാര്യങ്ങൾ ഒന്നും ചെയ്യണ്ട. എന്തിന്, വീടിന് പുറത്തു പോലുമിറങ്ങേണ്ട. ചില ട്രോളന്മാർ പറയുന്ന പോലെ വെറുതെ ഉണ്ടും ഉറങ്ങിയും നമ്മുടെ നാടിനെ രക്ഷക്കാനുള്ള അസുലഭ അവസരം. ഈ അവസ്‌ഥയിൽ ഇത് കേൾക്കുമ്പോൾ ദേഷ്യം വരുമെങ്കിലും ഇതാണ് വാസ്തവം.ഈ അവസരത്തിൽ നമ്മളോടൊപ്പം നിന്ന് പ്രവർത്തിക്കുന്ന സർക്കാറിനും, നമ്മെ രക്ഷിക്കുന്ന ആരോഗ്യപ്രവർത്തകർക്കും, നമുക്ക് നേർവഴികാണിക്കുന്ന പോലീസുക്കാർക്കും ഈ അവസ്ഥയിലും നമ്മുടെ മുഖത്ത് ചിരിവിരിയിക്കുന്ന ട്രോളൻമാർക്കും നന്ദിയറിക്കണം.വ്യാജ വാർത്തകളുടെ സമ്മേളനം നടന്നുകൊണ്ടി- രിക്കുകയാണിപ്പോഴും. ഇതു തടയുന്നതിനും ജനങ്ങളുടെ ഇടയിൽ ജാഗ്രത നിർദേശം എത്തിക്കുന്നതിനും വിവരങ്ങൾ കൈമാറുന്നതിനും നമ്മുടെ കൂടെ നിൽക്കുന്ന ജനാധിപത്യത്തിന്റെ നെടുംതൂണായ പത്രങ്ങളെയും നാം ഓർക്കേണ്ടതാണ്. അവസാനിപ്പിക്കട്ടെ
ഈ സമയവും കടന്നു പോകും...........

ശിവാനി പ്രദീപ്
9 A എ. കെ.എം ഹയർസെക്കണ്ടറി സ്ക്കൂൾ കോട്ടൂർ
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


നിൻ നാശത്തിനായി താ…...