സെന്റ് തെരേസാസ് എൽ.പി.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/കാക്കകൂട്

കാക്കകൂട്

സ്കൂൾ നേരത്തെ അടച്ചു. കൊറോണ വൈറസ് കാരണം ലോക്ക് ഡൌൺ. ഒരിടത്തും പോകാൻ പറ്റുന്നില്ല. അപ്പോൾ പിന്നെ പറമ്പോക്കെ ചുറ്റിക്കാണാൻ തോന്നി. അതാ ഒരു കാക്ക കൂടുണ്ടാക്കുന്നു. ഞാൻ ആദ്യമായിട്ടാണ് കാക്ക കൂടുണ്ടാക്കുന്നതു കാണുന്നത്.വീട്ടുമുറ്റത്തുള്ള മരത്തിലാണ് കൂട്.ഇതുവരെയും കാക്ക കൂട് ഉണ്ടാക്കി തീർന്നില്ല. ഒരുപാടു ദിവസം വേണം ഒരു കൂടുണ്ടാക്കാൻ. ചുള്ളിക്കമ്പുകളും ചകിരിയും ഇലകളും അങ്ങനെ ഒരുപാടു സാധനങ്ങളും കൊണ്ടാണ് കൂട് ഉണ്ടാക്കുന്നത്. വീട്ടിൽ മുറ്റമടിക്കുന്ന ചൂലൊക്കെ കാക്ക ഒടിച്ചു കൊണ്ട് പോയി. അമ്മ പറഞ്ഞു മുട്ടയിട്ടു അടയിരിക്കാനാണ് കാക്ക ഇപ്പോൾ കൂട് കൂട്ടുന്നതെന്ന്. കാക്കക്കുഞ്ഞിനെ കാണാൻ ഞാൻ കാത്തിരിക്കുകയാണ്.

നിരഞ്ജൻ ആർ
1 B സെയിന്റ് തെരേസാസ് കോൺവെന്റ് എൽ പി എസ് നെയ്യാറ്റിൻകര തിരുവനന്തപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
നിരീക്ഷണക്കുറിപ്പ്