പുലർക്കാലരാവിൽ സ്വർണ്ണപ്രകാശത്തോടോപ്പം തിളങ്ങുന്നു നിൻ വശ്യസൌന്ദര്യം കളകളാരവം മുഴങ്ങുന്നലകളോടോപ്പം തേടുന്നു നിൻ അന്ത്യരാഗം പുഴകളിൽ പോയി മുങ്ങിക്കുളിച്ചീടാം കുങ്കുമപൊട്ടുപോൽ നിൻ ശോഭ അന്തിയിൽ മിന്നാമിന്നിക്കൂട്ടം മിന്നിത്തിളങ്ങുമ്പോൾ വെളിച്ചം പകരുന്നു മനസ്സിലെന്നും നക്ഷത്രം ചിന്നിച്ചിതറുന്ന നേരത്ത് നിലാവെട്ടം തൂകുന്നു ചന്ദ്രകുമാരൻ കാർമേഘക്കാറുകൾ നീങ്ങുന്ന നേരത്ത് ഗാംഭീര്യത്തോടെ നീ പൊട്ടിയൊഴുകുന്നു നിന്നെക്കാണുമ്പോൾ മാനുഷ്യരുടെ അകതാരിൽ ആനന്ദം വിരിയിക്കുന്നു