സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/പല നേരം പല ഭാവം

Schoolwiki സംരംഭത്തിൽ നിന്ന്
പല നേരം പല ഭാവം

പുലർക്കാലരാവിൽ സ്വർണ്ണപ്രകാശത്തോടോപ്പം
തിളങ്ങുന്നു നിൻ വശ്യസൌന്ദര്യം
കളകളാരവം മുഴങ്ങുന്നലകളോടോപ്പം
തേടുന്നു നിൻ അന്ത്യരാഗം
പുഴകളിൽ പോയി മുങ്ങിക്കുളിച്ചീടാം
കുങ്കുമപൊട്ടുപോൽ നിൻ ശോഭ അന്തിയിൽ
മിന്നാമിന്നിക്കൂട്ടം മിന്നിത്തിളങ്ങുമ്പോൾ
വെളിച്ചം പകരുന്നു മനസ്സിലെന്നും
നക്ഷത്രം ചിന്നിച്ചിതറുന്ന നേരത്ത്
നിലാവെട്ടം തൂകുന്നു ചന്ദ്രകുമാരൻ
കാർമേഘക്കാറുകൾ നീങ്ങുന്ന നേരത്ത്
ഗാംഭീര്യത്തോടെ നീ പൊട്ടിയൊഴുകുന്നു
നിന്നെക്കാണുമ്പോൾ മാനുഷ്യരുടെ
അകതാരിൽ ആനന്ദം വിരിയിക്കുന്നു
 

അമൃത ജെ.എസ്
9C സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ
നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത